Asianet News MalayalamAsianet News Malayalam

സാഫല്യം ഭിന്നശേഷി വയോജന പരിപാലന കേന്ദ്രത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

കൂടുതൽ വിവരങ്ങൾക്ക് കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനുമായോ തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമായോ ബന്ധപ്പെടുക. 

Applications are invited to the Disability Geriatric Care Center
Author
Trivandrum, First Published Oct 15, 2020, 11:11 AM IST


തിരുവനന്തപുരം: സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സ്‌നേഹം മെഡിക്കൽ പാലിയേറ്റീവ് സർവ്വീസ് സൊസൈറ്റിയും സംയുക്തമായി നടത്തുന്ന കൊറ്റാമം 'സാഫല്യം' അഗതിമന്ദിരത്തിലേക്ക് അന്തേവാസികളാകാൻ താൽപര്യമുള്ള ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിരാലംബരും നിർദ്ധനരും 50 വയസ്സിനു മുകളിൽ പ്രായമുള്ള കിടപ്പുരോഗിയല്ലാത്തവരുമായ ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം.

അപേക്ഷ നേരിട്ടും ഗ്രാമപഞ്ചായത്തുകൾ/ സന്നദ്ധ സംഘടനകൾ എന്നിവ മുഖേനയും സമർപ്പിക്കാം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അപക്ഷകന്റെ പഞ്ചായത്ത്/ മുനിലിപ്പാലിറ്റി/ കോർപ്പറേഷൻ മെമ്പറുടെ ശുപാർശ, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പി, ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, കിടപ്പു രോഗി അല്ലെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ്, അപേക്ഷകന് മറ്റ് സംരക്ഷകരില്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷിക്കണം. 

കൂടുതൽ വിവരങ്ങൾക്ക് കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനുമായോ തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമായോ ബന്ധപ്പെടുക. അപേക്ഷിക്കേണ്ട വിലാസം: മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം -12. ഫോൺ: 0471-2347768, 7152, 7153, 7156. പ്രസിഡന്റ്/ സെക്രട്ടറി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം. ഫോൺ: 0471-2550750, 2440890. മാനേജർ, സാഫല്യം ഭിന്നശേഷി പരിചരണ കേന്ദ്രം, കൊറ്റാമം, പാറശ്ശാല, തിരുവനന്തപുരം. ഫോൺ: 9746605046.

Follow Us:
Download App:
  • android
  • ios