തിരുവനന്തപുരം: പഞ്ചായത്ത് വകുപ്പ് മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്റെ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ സീനിയർ ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ സംസ്ഥാന സർക്കാർ വകുപ്പുകളിൽ സീനിയർ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന കേന്ദ്ര/സംസ്ഥാന/ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി രൂപീകരണ നിർവഹണ പ്രക്രിയയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയമുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അപേക്ഷ നൽകുന്നതിനുള്ള അവസാന തിയതി 11. വിശദവിവരങ്ങൾക്ക്: www.dop.lsgkerala.gov.in.