Asianet News MalayalamAsianet News Malayalam

ബാങ്ക്​ ക്ലർക്ക്​: 1559 ഒഴിവുകൾ, യോഗ്യത ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും

നിർദേശാനുസരണം അപേക്ഷ ഓൺലൈനായി സെപ്​റ്റംബർ 23 വരെ സമർപ്പിക്കാം. സംസ്ഥാന അടിസ്ഥാനത്തിലാണ്​ റിക്രൂട്ട്​മെൻറ്​. 

bank clerk vacancies
Author
Delhi, First Published Sep 3, 2020, 9:26 AM IST

ദില്ലി: പൊതുമേഖല ബാങ്കുകളിൽ ക്ലറിക്കൽ തസ്​തികയിലേക്കുള്ള നിയമനത്തിന്​ ഐ.ബി.പി.എസ്​ അപേക്ഷ ക്ഷണിച്ചു. 11 ബാങ്കുകളിലായി നിലവിൽ 1559 ഒഴിവുകളാണുള്ളത്​. 2021-22 വർഷത്തേക്കാണ്​ നിയമനം.

ബാങ്ക്​ ഓഫ്​ ബറോഡ, കനറാ ബാങ്ക്​, ഇന്ത്യൻ ഓവർസീസ്​ ബാങ്ക്​, യൂക്കോ ബാങ്ക്​, ബാങ്ക്​ ഓഫ്​ ഇന്ത്യ, സെൻട്രൽ ബാങ്ക്​ ഓഫ്​ ഇന്ത്യ, പഞ്ചാബ്​ നാഷനൽ ബാങ്ക്​, യൂനിയൻ ബാങ്ക്​ ഓഫ്​ ഇന്ത്യ, ബാങ്ക്​ ഓഫ്​ മഹാരാഷ്​ട്ര, ഇന്ത്യൻ ബാങ്ക്​ പഞ്ചാബ്​ ആൻഡ്​ സിന്ധ്​ ​ബാങ്ക്​ എന്നിവയിൽ ക്ലർക്ക്​ തസ്​തികയിലേക്കുള്ള ​കോമൺ റിക്രൂട്ട്​മെൻറിനാണ്​ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്​. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ibps.inൽ ലഭ്യമാണ്​.

നിർദേശാനുസരണം അപേക്ഷ ഓൺലൈനായി സെപ്​റ്റംബർ 23 വരെ സമർപ്പിക്കാം. സംസ്ഥാന അടിസ്ഥാനത്തിലാണ്​ റിക്രൂട്ട്​മെൻറ്​. ഏതെങ്കിലും ഒരു സംസ്​ഥാനം നിയമനത്തിനായി തെരഞ്ഞെടുക്കാം. അപേക്ഷ ഫീസ്​ ജി.എസ്​.ടി ഉൾപ്പെടെ 850 രൂപ. പട്ടികജാതി-വർഗക്കാർ/ഭിന്നശേഷിക്കാർ/വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക്​ 175 രൂപ മതി. ക്രെഡിറ്റ്, ഡെബിറ്റ്​ കാർഡ്​/ഇൻറർനെറ്റ്​ ബാങ്കിങ്​ ​മുഖാന്തരം ഓൺലൈനായി ഫീസ്​ അടക്കാം.

ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ  അറിവ്​ നിർബന്ധം. ഹൈസ്​കൂൾ/കോളജ്​/ സ്​ഥാപനത്തിൽ കമ്പ്യൂട്ടർ/ഐ.ടി ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ കമ്പ്യൂട്ടർ സാക്ഷരത തെളിയിക്കുന്ന ഡിഗ്രി/ഡിപ്ലോമ/ സർട്ടിഫിക്കറ്റുണ്ടാകണം നിയമനമാഗ്രഹിക്കുന്ന സംസ്​ഥാനം/കേന്ദ്രഭരണപ്രദേശത്തിലെ ഔ​ദ്യോഗിക ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും ​പ്രാവീണ്യമുണ്ടാകണം.

വിമുക്തഭടന്മാർക്ക്​ മെട്രിക്കുലേഷൻ/ആർമി സ്​പെഷൽ സർട്ടിഫിക്കറ്റ്​ ഓഫ്​ എജുക്കേഷൻ (നേവി/എയർഫോഴ്​സ്​ തത്തുല്യ സർട്ടിഫിക്കറ്റ്​) മതിയാകും. സായുധസേനയിൽ 15 വർഷത്തെ സേവനം പൂർത്തീകരിച്ചിരിക്കണം.

Follow Us:
Download App:
  • android
  • ios