Asianet News MalayalamAsianet News Malayalam

എറണാകുളത്തെ വൈദ്യുതി തകരാര്‍ പരിഹരിച്ചു, ട്രെയിനുകൾ ഓടിത്തുടങ്ങി; ഏഴ് ട്രെയിനുകൾ വൈകിയോടുന്നു

ഏഴ് ട്രെയിനുകളാണ് വൈദ്യുതി തകരാറിനെ തുടര്‍ന്ന് എറണാകുളത്തെ വിവിധ സ്റ്റേഷനുകളിലും ട്രാക്കിലുമായി പിടിച്ചിട്ടത്

Electricity issue resolved train running delayed
Author
First Published May 8, 2024, 10:56 PM IST

കൊച്ചി: മരം പൊട്ടി വീണ് വൈദ്യുതി ലൈനുകൾ പൊട്ടിയതിനെ തുടര്‍ന്ന് എറണാകുളത്ത് ട്രെയിൻ ഗതാഗതത്തിലുണ്ടായ പ്രശ്നം പരിഹരിച്ചു. ലൈനുകൾ പൂര്‍വസ്ഥിതിയിലാക്കിയാണ് സര്‍വീസ് പുനരാരംഭിച്ചത്. ഏഴ് ട്രെയിനുകളാണ് ഇതേ തുടര്‍ന്ന് എറണാകുളത്തെ വിവിധ സ്റ്റേഷനുകളിലും ട്രാക്കിലുമായി പിടിച്ചിട്ടത്. വൈകിട്ട് ആറരയോടെയാണ് വൈദ്യുതി ലൈനിൽ തടസമുണ്ടായത്. കളമശേരിയിലാണ് മരം ലൈനിന് മുകളിൽ പൊട്ടി വീണത്. തുടര്‍ന്ന് തിരുവനന്തപുരം - നിസാമുദ്ദിൻ സൂപ്പർ ഫാസ്റ്റ്, തിരുവനന്തപുരം - കണ്ണൂർ ജനശദാബ്‌ദി, തിരുവനന്തപുരം - ചെന്നൈ മെയിൽ, എറണാകുളം - ഗുരുവായൂർ എക്സ്പ്രസ്സ്‌, എറണാകുളം - ഓഖ എക്സ്പ്രസ്സ്‌, കൊച്ചുവേളി - യശ്വന്ത്‌പുർ ഗരീബ് രഥ്, തിരുവനന്തപുരം - ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ വൈകിയോടുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios