Asianet News MalayalamAsianet News Malayalam

കാലിക്കറ്റ് സർവകലാശാല പി.ജി. പ്രവേശനം: സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം

അഡ്മിഷൻ സമയത്ത് പ്രിന്റൗട്ട്, മറ്റ് അനുബന്ധരേഖകൾക്കൊപ്പം അതത് കോളേജുകളിൽ നൽകണം.

calicut university pg admission
Author
Calicut, First Published Aug 29, 2020, 9:28 AM IST


കാലിക്കറ്റ്: കാലിക്കറ്റ് സർവകലാശാല ബിരുദാനന്തരബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ 14-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. രണ്ടുഘട്ടങ്ങളായാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യഘട്ടത്തിൽ ക്യാപ് ഐഡിയും പാസ്വേഡും മൊബൈലിൽ ലഭ്യമാകുന്നതിന് അടിസ്ഥാനവിവരങ്ങൾ നൽകണം. രണ്ടാം ഘട്ടത്തിൽ മൊബൈലിൽ ലഭിച്ച ക്യാപ് ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തിയാക്കണം. അപേക്ഷയുടെ അവസാനമാണ് ഫീസ് അടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. ഫീസടച്ചതിനുശേഷം റീ-ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം.

അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് സമർപ്പിക്കേണ്ടതില്ല. അഡ്മിഷൻ സമയത്ത് പ്രിന്റൗട്ട്, മറ്റ് അനുബന്ധരേഖകൾക്കൊപ്പം അതത് കോളേജുകളിൽ നൽകണം. മാനേജ്മെന്റ്, സ്‌പോർട്സ് എന്നീ ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ നൽകണം. ഓൺലൈൻ രജിസ്ട്രേഷന് പത്ത് ഓപ്ഷൻ നൽകാം.

ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ കോളേജുകളിലെ കോഴ്സുകളിൽ വിദ്യാർഥികൾക്ക് ഏറ്റവും താത്പര്യമുള്ള/ ആഗ്രഹിക്കുന്ന ഓപ്ഷനുകൾ മുൻഗണനാക്രമത്തിൽ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് www.cuonline.ac.in സന്ദർശിക്കുക.
 

Follow Us:
Download App:
  • android
  • ios