ക്രസൻ്റ് ഹൈസ്കൂളിലെ 84 നമ്പർ ബൂത്തിൽ വോട്ടിങ് പൂർത്തിയാക്കിയെന്നറിയിച്ച ശേഷം ടോക്കണുമായി എത്തിയവരെ വോട്ട് ചെയ്യാൻ അനുവദിച്ചെന്നാണ് പരാതി.

കോഴിക്കോട്: നാദാപുരം വാണിമേലിൽ പ്രിസൈഡിങ് ഓഫീസറെ ഉപരോധിച്ച് എൽഡിഎഫ് പ്രതിഷേധം. സമയം കഴിഞ്ഞ് എത്തിയവരെയും വോട്ട് ചെയ്യാൻ അനുവദിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.

ക്രസൻ്റ് ഹൈസ്കൂളിലെ 84 നമ്പർ ബൂത്തിൽ വോട്ടിങ് പൂർത്തിയാക്കിയെന്നറിയിച്ച ശേഷം ടോക്കണുമായി എത്തിയവരെ വോട്ട് ചെയ്യാൻ അനുവദിച്ചെന്നാണ് പരാതി. നേരത്തെ ബൂത്തിൽ ഉണ്ടായിരുന്നവർ ടോക്കൺ അധികമായി വാങ്ങി പിന്നീടെത്തിയവർക്ക് നൽകിയെന്നാണ് ഉയരുന്ന ആരോപണം. ഇങ്ങനെ ടോക്കണുമായി എത്തിയവർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ദിയാക്കി വോട്ട് ചെയ്തെന്ന് കാണിച്ച് എൽഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.