തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരിയിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ആറു മാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുക. ഈ പ്രോഗ്രാമിന് നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ അംഗീകാരവുമുണ്ട്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ് ആർ സി ഓഫീസിൽ നിന്നും ലഭിക്കും.  https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം.

അപേക്ഷകൾ ഡയറക്ടർ സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ നമ്പർ : 0471-2325101, 2325102. വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2021 ജനുവരി 15നാണ്. കോഴ്‌സുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് തിരുവനന്തപുരം പഠനകേന്ദ്രങ്ങളായ കാമിയോ ലൈറ്റ് അക്കാദമി, കാമിയോ ലൈറ്റ് ഹൗസുമായും ബന്ധപ്പെടാം. ഫോൺ : 9947530005.