സഹോദരൻ്റെ പേരിലുള്ള വോട്ട് ചെയ്യാനെത്തി; ആൾമാറാട്ട ശ്രമം കയ്യോടെ പൊക്കി പോളിംഗ് ഉദ്യോഗസ്ഥർ
കുമ്പപ്പാറ പതിനാറാം ബൂത്തിലായിരുന്നു സംഭവം. കുമ്പപ്പാറ ആണ്ടവൻ എസ്റ്റേറ്റിലെ പൊന്നുപാണ്ടിയാണ് സഹോദരൻ പൊന്നുരാജയുടെ പേരിലുള്ള വോട്ട് ചെയ്യാനെത്തിയത്.
ഇടുക്കി: ഇടുക്കിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയയാളെ പോളിംഗ് ഉദ്യോഗസ്ഥർ പിടികൂടി. കുമ്പപ്പാറ പതിനാറാം ബൂത്തിലാണ് സംഭവം നടന്നത്. കുമ്പപ്പാറ ആണ്ടവൻ എസ്റ്റേറ്റിലെ പൊന്നുപാണ്ടിയാണ് സഹോദരൻ പൊന്നുരാജയുടെ പേരിലുള്ള വോട്ട് ചെയ്യാനെത്തിയത്. യഥാർത്ഥ വോട്ടർ അല്ലെന്ന് മനസിലാക്കിയ ഉദ്യോഹസ്ഥർ ആൾമാറാട്ടത്തിന് കേസെടുക്കാൻ നിർദേശം നൽകി. പൊന്നു പാണ്ടിയെ പൊലീസിന് കൈമാറി . വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്ത ആളാണ് പൊന്നു പാണ്ടി.
അതേസമയം, ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു. ആറാം മൈൽ സ്വദേശി ബിജുവിനെയാണ് യുഡിഎഫ് ബൂത്ത് ഏജന്‍റുമാര്‍ പിടികൂടിയത്. 77-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം 80-ാം നമ്പർ ബൂത്തിൽ എത്തിയപ്പോഴാണ് തടഞ്ഞത്. ഇദ്ദേഹത്തെ പൊലീസിന് കൈമാറിയിട്ടുണ്ട്.
Also Read: സ്ത്രീ വേഷത്തിലെത്തി വോട്ട് ചെയ്ത് 78കാരൻ രാജേന്ദ്ര പ്രസാദിന്‍റെ പ്രതിഷേധം