Asianet News MalayalamAsianet News Malayalam

കേരള ലളിതകലാ അക്കാദമി സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം; അപേക്ഷാ ഫോം വെബ്സൈറ്റിൽ

മറ്റു സ്കോളർഷിപ് വാങ്ങരുത്. അപേക്ഷയോടൊപ്പം സ്വന്തം കലാസൃഷ്ടികളുടെ 10 കളർ ഫോട്ടോകൾ അയയ്ക്കണം. അപേക്ഷാഫോം സൈറ്റിലുണ്ട്.

can apply for lalithakala academy scholarships
Author
Thrissur, First Published Oct 28, 2020, 12:35 PM IST

ശൂർ: കേരള ലളിതകലാ അക്കാദമി കലാവിദ്യാർഥികൾക്കു നൽകുന്ന രണ്ടു വിഭാഗം സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ / സർക്കാർ–അംഗീകൃത സ്ഥാപനങ്ങളിലും സർവകലാശാലകളിലും ചിത്രകല/ ശിൽപകല/ ഗ്രാഫിക്‌സ് വിഷയങ്ങളിൽ എംഎഫ്എ / എംവിഎ, ബിഎഫ്എ / ബിവിഎ കോഴ്‌സുകളിൽ ഇക്കൊല്ലം അവസാനവർഷക്കാരായ കേരളീയ വിദ്യാർഥികൾക്കാണു സഹായം. പ്രിൻസിപ്പലിന്റെ ശുപാർശ വേണം. മറ്റു സ്കോളർഷിപ് വാങ്ങരുത്. അപേക്ഷയോടൊപ്പം സ്വന്തം കലാസൃഷ്ടികളുടെ 10 കളർ ഫോട്ടോകൾ അയയ്ക്കണം. അപേക്ഷാഫോം സൈറ്റിലുണ്ട്.

1) എംഎഫ്എ / എംവിഎ സ്കോളർഷിപ്പ്: 12,000 രൂപ വീതം 6 പേർക്ക്, ബിഎഫ്എ / ബിവിഎ: 10,000 രൂപ വീതം 5 പേർക്ക്. പൂരിപ്പിച്ച് രേഖകൾ സഹിതം നവംബർ 16ന് അകം തപാലിലെത്തിക്കണം.

2) കരുണാകരൻ സ്മാരക സ്‌കോളർഷിപ് : എംഎഫ്എ / എംവിഎ: 6,000 രൂപ വീതം 5 പേർക്ക്, ബിഎഫ്എ / ബിവിഎ: 5,000 രൂപ വീതം 5 പേർക്ക്. പൂരിപ്പിച്ച് രേഖകൾ സഹിതം നവംബർ 20ന് അകം തപാലിലെത്തിക്കണം. വിലാസം: സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശൂർ - 680 020. ഫോൺ:0487 2333773. ഇ–മെയിൽ: secretary@lalithkala.org

Follow Us:
Download App:
  • android
  • ios