തിരുവനന്തപുരം: തിരുവനന്തപുരം ജി.വി. രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2020-21 അദ്ധ്യയന വർഷത്തിൽ എട്ട്, ഒൻപത്, 10, പ്ലസ് വൺ (വി.എച്ച്.എസ്.ഇ) ക്ലാസുകളിലേക്ക് അഡ്മിഷൻ ലഭിക്കുന്നതിന് അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാസ്‌കറ്റ്ബാൾ, വോളീബോൾ, ഹോക്കി, ജൂഡോ, തായ്‌ക്വോണ്ടോ, ബോക്‌സിങ്, റെസ്ലിങ് എന്നീ കായിക ഇനങ്ങളിൽ മികവ് തെളിയിച്ച കായിക താരങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ദേശീയ മത്സര വിജയികൾ/ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർ/സംസ്ഥാന മത്സര വിജയികൾ എന്നിവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 15 ആണ് അവസാന തീയതി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും:  http://gvrsportsschool.org, ഫോൺ: 0471-2326644.