Asianet News MalayalamAsianet News Malayalam

ഒരേ സമയം 2 പേരോട് 16കാരിക്ക് പ്രണയം, കല്യാണ ആലോചനയിൽ കളിമാറി; ഐസ്ക്രീം കച്ചവടക്കാരന്‍റെ കൊലപാതകം, ട്വിസ്റ്റ്

ഇന്ത്യഗേറ്റിന് സമീപം ഐസ്ക്രീം കച്ചവടം നടത്തിയിരുന്ന പ്രഭാതിനെ നോയിഡ സ്വദേശിയായ അജയ് കൊലപ്പെടുത്തിയത് കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണെന്നാണ് പുറത്ത് വരുന്ന വിവരം.

Ice cream vendor stabbed to death at Delhi India Gate accused arrested
Author
First Published Apr 27, 2024, 8:20 AM IST | Last Updated Apr 27, 2024, 8:20 AM IST

ദില്ലി: ദില്ലിയിലെ അതീവ സുരക്ഷ മേഖലയായ ഇന്ത്യ ഗേറ്റിൽ ഐസ്ക്രീം കച്ചവടക്കാരൻ കൊല്ലപ്പെട്ടതിൽ വൻ ട്വിസ്റ്റ്. കാമുകിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നോയിഡ സ്വദേശിയായ അജയ് 25 വയസുകാരനായ ഐസ്ക്രീം കച്ചവടക്കാരാനായ പ്രഭാതിനെ വാക്കുതർക്കത്തിനൊടുവിൽ കുത്തിക്കൊല്ലുകയായിരുന്നു. ബുധാനാഴ്ച രാത്രി ഉണ്ടായ സംഭവത്തിലാണ് അപ്രതീക്ഷിത ട്വിസ്റ്റ്. 

ഇന്ത്യഗേറ്റിന് സമീപം ഐസ്ക്രീം കച്ചവടം നടത്തിയിരുന്ന പ്രഭാതിനെ നോയിഡ സ്വദേശിയായ അജയ് കൊലപ്പെടുത്തിയത് കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണെന്നാണ് പുറത്ത് വരുന്ന വിവരം. ഐസ്ക്രീമിന്റെ വിലയേ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് കൊലപാതകമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. എന്നാൽ സംഭവത്തിൽ അറസ്റ്റിലായ അജയിനെ ചോദ്യം ചെയ്യതപ്പോഴാണ് സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. അജയുമായി അടുപ്പത്തിലായിരുന്ന 16 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടി പ്രഭാതുമായും ഒരേസമയം അടുപ്പത്തിലായിരുന്നു. 

പെൺകുട്ടിയുമായുള്ള ബന്ധം പ്രഭാത് തന്റെ കുടുംബത്തെ അറിയിച്ചു തുടർന്ന് പ്രഭാതിന്റെ കുടുംബം വിവാഹാലോചന നടത്താനായി പെൺകുട്ടിയുടെ വീട്ടിലെത്തി. ഇതോടെ പെൺകുട്ടി പ്രഭാതുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറുകയായിരുന്നു. പിന്നീട് പെൺകുട്ടി തന്റെ മറ്റൊരു കാമുകനായ അജയിയോട് പ്രഭാത് തന്നെ ഉപദ്രവിച്ചു എന്ന് പറഞ്ഞു. ഇക്കാര്യം പ്രഭാതിനോട് ചോദിക്കാൻ ഇന്ത്യ ഗേറ്റിന് സമീപത്തെ പ്രഭതിന്റെ കടയിലേക്ക് അജയ് എത്തി. തുടർന്ന് ഇരുവരും തമ്മിലുള്ള വാക്കേറ്റം രൂക്ഷമാകുകയയും പ്രഭാതിന്റെ കഴുത്തിലും വയറ്റിലും അക്ഷയ് കുത്തുകയുമായിരുന്നു. കേസിൽ അക്ഷയെയും പതിനാറ് വയസ്സുകാരിയായ പെൺകുട്ടിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.  

Read More : ആളില്ലാത്ത വീട് നോക്കിവെക്കും, കുത്തിപ്പൊളിച്ച് മോഷണം; കള്ളന്മാരെ പേടിച്ച് കാസർകോട്ടുകാർ, വലഞ്ഞ് പൊലീസ്

Latest Videos
Follow Us:
Download App:
  • android
  • ios