പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും, രക്ഷകർത്താക്കളും, വിവിധ വിദ്യാർഥിസംഘടനകളും നൽകിയ പരാതികൾ പരിഗണിച്ചുകൊണ്ടാണ് തീരുമാനമെന്ന് വൈസ് ചാൻസലർ ഡോ എം എസ് രാജശ്രീ അറിയിച്ചു. 

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു. ജൂലൈ ഒന്നുമുതൽ നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ തീരുമാനമായി. കൊവിഡ് വ്യാപനപശ്ചാത്തലത്തിലെ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും, രക്ഷകർത്താക്കളും, വിവിധ വിദ്യാർഥിസംഘടനകളും നൽകിയ പരാതികൾ പരിഗണിച്ചുകൊണ്ടാണ് തീരുമാനമെന്ന് വൈസ് ചാൻസലർ ഡോ എം എസ് രാജശ്രീ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടർ നടപടികൾക്കായി വിഷയം അക്കാഡമിക് കമ്മിറ്റിയുടെ പരിഗണയ്ക്കായി സമർപ്പിക്കുവാനും തീരുമാനിച്ചു. പ്രൊ വൈസ് ചാൻസലർ ഡോ.എസ്. അയൂബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പരീക്ഷാ സ്റ്റാൻഡിങ് കമ്മിറ്റിയാണ് പരീക്ഷകൾ മാറ്റിവയ്ക്കുവാൻ തീരുമാനിച്ചത്.