Asianet News MalayalamAsianet News Malayalam

ലോക്സഭാ സെക്രട്ടറിയേറ്റിൽ 47 ട്രാൻസ്‍ലേറ്റർ

നേരിട്ടുള്ള നിയമനമാണ്. എഴുത്തുപരീ​ക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ജൂലൈ 27 വരെ ഇമെയിൽ മുഖേന അപേക്ഷിക്കാം. 

loksabha secretariat translator vacancies
Author
Delhi, First Published Jun 22, 2020, 9:35 AM IST


ദില്ലി: പാർലമെന്റ് ഓഫ് ഇന്ത്യ, ലോക്സഭാ സെക്രട്ടറിയേറ്റിൽ ട്രാൻസ്‍ലേറ്റർ തസ്തികയിൽ 47 ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമാണ്. എഴുത്തുപരീ​ക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ജൂലൈ 27 വരെ ഇമെയിൽ മുഖേന അപേക്ഷിക്കാം. ബിരുദതലത്തിൽ ഇം​ഗ്ലീഷ് ഒരു വിഷയമായി ഹിന്ദിയിൽ മാസ്റ്റർ ബിരുദം, അല്ലെങ്കിൽ ബിരുദതലത്തിൽ  ഹിന്ദി ഒരു വിഷയമായി ഇം​ഗ്ലീഷിൽ മാസ്റ്റർ ബിരുദം, അല്ലെങ്കിൽ ബിരുദതലത്തിൽ ഇം​ഗ്ലീഷ്, ഹിന്ദി എന്നിവ വിഷയങ്ങളായി ഏതെങ്കിലും മാസ്റ്റർ ബിരുദം, അല്ലെങ്കിൽ  ഹിന്ദി മീഡിയത്തിൽ ഏതെങ്കിലും വിഷയത്തിൽ മാസ്റ്റർ ബിരുദം, ബിരുദതലത്തിൽ ഇം​ഗ്ലീഷ് ഒരു വിഷയമായിരിക്കണം. അല്ലെങ്കിൽ ഇം​ഗ്ലീഷ് മീഡിയത്തിൽ ഏതെങ്കിലും വിഷയത്തിൽ മാസ്റ്റർ ബിരുദം, ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായിരിക്കണം. 

അം​ഗീകൃത ട്രാൻസ്ലേഷൻ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് (ഇം​ഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും പരിഭാഷപ്പെടുത്താൻ കഴിയണം) അല്ലെങ്കിൽ കേന്ദ്ര, സംസ്ഥാന, സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ /സെക്രട്ടറിയേറ്റ്/ലോക്സഭാ സെക്രട്ടറിയേറ്റ്/ഹൈക്കോർട്ട്/സുപ്രീം കോർട്ടിൽ‌ മേൽപ്പറഞ്ഞ രീതികളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തിപരിചയം. പ്രായപരിധി 27 വയസ്സ്. അർഹരായവർക്ക് ഇളവ്. ശമ്പളം 47600-151000 രൂപ. കൂടുതൽ വിവരങ്ങൾക്ക് www.loksabha.nic.in

Follow Us:
Download App:
  • android
  • ios