Asianet News MalayalamAsianet News Malayalam

നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് (NAPSrC) പദ്ധതി: പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ളവരെയും നിയമനത്തിനായി പരിഗണിക്കും. ജറന്റോളജിയിൽ പി.ജി ഉള്ളവർക്ക് മുൻഗണന. ഒരു ഒഴിവാണുള്ളത്. 

National Action Plan for Senior Citizens (NAPSrC) Scheme Project Assistant Vacancy
Author
Trivandrum, First Published Jan 6, 2021, 3:45 PM IST

തിരുവനന്തപുരം: നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ്  (NAPSrC) പദ്ധതിയുടെ ഭാഗമായി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിൽ ബിരുദവും സർക്കാർ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ളവരെയും നിയമനത്തിനായി പരിഗണിക്കും. ജറന്റോളജിയിൽ പി.ജി ഉള്ളവർക്ക് മുൻഗണന. ഒരു ഒഴിവാണുള്ളത്. പ്രായപരിധി 21-35 വയസ്. പ്രതിമാസ വേതനം 27,250 രൂപ.

നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ അനുബന്ധ രേഖകളോടൊപ്പം 18നകം സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, അഞ്ചാംനില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. വിശദമായ വിവരങ്ങളും അപേക്ഷ മാതൃകയും www.sjd.kerala.gov.in ൽ ലഭിക്കും. ആദ്യ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല.

Follow Us:
Download App:
  • android
  • ios