Asianet News MalayalamAsianet News Malayalam

പാഠപുസ്തകങ്ങളുടെ ഓൺലൈൻ ഇൻഡന്റ് സൗകര്യം കൈറ്റ് വെബ്‌സൈറ്റിൽ

സർക്കാർ/ എയ്ഡഡ്/ ടെക്‌നിക്കൽ സ്‌കൂളുകളും, അംഗീകാരമുളള അൺഎയ്ഡഡ്/ സി.ബി.എസ്.ഇ/ നവോദയ സ്‌കൂളുകൾക്കും, ഓൺലൈനായി ഇൻഡന്റ് നൽകാം. 

Online indent facility of textbooks on Kite website
Author
Trivandrum, First Published Dec 10, 2020, 8:30 AM IST

തിരുവനന്തപുരം: 2021-22 അദ്ധ്യയന വർഷത്തെ ഒന്നു മുതൽ 10 വരെ ക്ലാസുകളിലേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്‌കൂളുകൾക്ക് ഓൺലൈനായി ഇന്റന്റ് ചെയ്യുവാനുള്ള സൗകര്യം  KITE [Kerala Infrastructure and Technology for Education (IT@School)]  വെബ്‌സൈറ്റിൽ  (www.kite.kerala.gov.in) ഡിസംബർ 21 വരെ ലഭ്യമാണ്. സർക്കാർ/ എയ്ഡഡ്/ ടെക്‌നിക്കൽ സ്‌കൂളുകളും, അംഗീകാരമുളള അൺഎയ്ഡഡ്/ സി.ബി.എസ്.ഇ/ നവോദയ സ്‌കൂളുകൾക്കും, ഓൺലൈനായി ഇൻഡന്റ് നൽകാം. 

2021-22 അദ്ധ്യയന വർഷത്തിൽ ഒന്നാം വാല്യം 288 ഉം രണ്ടാം വാല്യം 183 ഉം മൂന്നാം വാല്യം 20 ടൈറ്റിലുകളുമാണ് ഉളളത്. പ്രധാനാധ്യാപകർ അവരുടെ സ്‌കൂളിന് ആവശ്യമായ പാഠപുസ്തകങ്ങൾ കൃത്യ സമയത്തിനുളളിൽ ഇന്റന്റ് ചെയ്യണം. ഇന്റന്റിംഗ് നൽകുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങളടങ്ങുന്ന വിശദമായ സർക്കുലർ ജനറൽ എഡ്യൂക്കേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും   (www.education.kerala.gov.in) എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭ്യമാണ്.
 

Follow Us:
Download App:
  • android
  • ios