എം.എസ്.ഡബ്ല്യൂ ബിരുദധാരികളായ സോഷ്യല്‍  വര്‍ക്കര്‍മാരെയാണ് പാനലില്‍ ഉള്‍പ്പെടുത്തുന്നത്. 

തിരുവനനന്തപുരം: സാമൂഹ്യ നീതി വകുപ്പ് പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖേന നടപ്പിലാക്കുന്ന വിവിധങ്ങളായ സാമൂഹ്യ പ്രതിരോധ സേവനങ്ങളില്‍ പങ്കാളികളാകാന്‍ താല്‍പര്യമുളള പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ പാനല്‍ തയാറാക്കുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. പ്രൊബേഷന്‍ ഓഫീസ് മുഖേന നടത്തുന്ന വിവിധ സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് അവസരം ഒരുക്കും.

എം.എസ്.ഡബ്ല്യൂ ബിരുദധാരികളായ സോഷ്യല്‍ വര്‍ക്കര്‍മാരെയാണ് പാനലില്‍ ഉള്‍പ്പെടുത്തുന്നത്. സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് താല്‍പര്യമുളളവര്‍ അവരുടെ അപേക്ഷ, എം.എസ്.ഡബ്ല്യൂ സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക്‌ലിസ്റ്റിന്റെ പകര്‍പ്പ്, ബയോഡേറ്റ എന്നിവ dpoptta2014@gmail.com ലേക്ക് ഇ-മെയില്‍ മുഖേന സെപ്റ്റംബര്‍ 10 ന് മുന്‍പായി അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2325242.