തൊഴിലുടമകൾ നൽകിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഈജിപ്ഷ്യൻ തൊഴിലാളികള്‍ക്ക് വർക്ക് പെർമിറ്റ് നല്‍കുന്നത് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നാണ് വിവരം.

കുവൈത്ത് സിറ്റി: ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് തൊഴില്‍ പെർമിറ്റ് നൽകുന്നത് കുവൈത്ത് നിർത്തിവെച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെയും ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തൊഴിലുടമകൾ നൽകിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഈജിപ്ഷ്യൻ തൊഴിലാളികള്‍ക്ക് വർക്ക് പെർമിറ്റ് നല്‍കുന്നത് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നാണ് വിവരം. ഈജിപ്തിൽ നിന്നുള്ള ഓരോ തൊഴിലാളിക്കും ഇൻഷുറൻസ് ഫീസ് സംബന്ധിച്ച് ഈജിപ്ഷ്യൻ അധികാരികൾ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണത്തെക്കുറിച്ച് തൊഴിലുടമകളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വര്‍ക്ക് പെര്‍മിറ്റ് നിര്‍ത്തിവെച്ചത്.

ഈ പ്രവണതകള്‍ മൂലം റിക്രൂട്ട്‌മെന്‍റ് പ്രക്രിയയുടെ സുതാര്യതയെ കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. ഇതോടെയാണ് ഈജിപ്ഷ്യൻ തൊഴിലാളികളുടെ റിക്രൂട്ട്‌മെൻറിന് മേൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ആഭ്യന്തര മന്ത്രാലയവും തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

Read Also - നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ സ്കൂളിൽ കുട്ടിയെ സൂചി ഉപയോഗിച്ച് കുത്തിയെന്ന പരാതിയെ തുടർന്ന് സിറിയൻ പ്രവാസി അറസ്റ്റിൽ. സ്കൂളിലെ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി വച്ച് കുട്ടിയെ കുത്തിയെന്നാണ് രക്ഷിതാവിൻറെ പരാതി. 

ഫാമിലി റെസിഡൻസി പെർമിറ്റുള്ള, സ്വകാര്യ സ്‌കൂളിൽ അനൗദ്യോഗികമായി ജോലി ചെയ്യുന്ന 24 കാരിയെയാണ് കസ്റ്റഡയിൽ എടുത്തത്. രക്ഷിതാവിന്റെ പരാതിയെ തുടർന്നാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ക്ലാസിൽ കുട്ടികളെ നിയന്ത്രിക്കാനുള്ള പരിശ്രമത്തിനിടയാണ് പ്രവാസി യുവതി മകനെ സൂചി കൊണ്ട് കുത്തിയതെന്ന് രക്ഷിതാവിന്റെ പരാതിയിൽ പറയുന്നു.

സാൽമിയ പ്രദേശത്തെ സ്കൂളിലെ ഒരു സ്ത്രീ ജീവനക്കാരി തൻറെ മകനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി രക്ഷിതാവിൽ നിന്നാണ് സാൽമിയ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്. മെഡിക്കൽ സൂചി ഉപയോഗിച്ച് യുവതി മകനെ കുത്തുകയും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. സ്കൂളിലെത്തി തിരിച്ചറിയൽ അധികൃതർ പേപ്പറുകൾ പരിശോധിച്ചപ്പോഴാണ് അനധികൃതമായാണ് ജോലി ചെയ്യുന്നതെന്ന് കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്