തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ മാറ്റിവച്ച ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷകളുടെ സമയക്രമം പ്രസിദ്ധീകരിച്ചു. 18ന് നടക്കാനിരുന്ന അക്കൗണ്ടൻസി വിത്ത് എ.എഫ്.എസ്. പരീക്ഷ 30ന് നടക്കും. 19ന് മാറ്റിവച്ച ഇക്കണോമിക്സ് പരീക്ഷയും ഈ മാസം 30ന് നടക്കും. 22 ന് നടക്കാനിരുന്ന ഇംഗ്ലീഷ് പരീക്ഷയും മാറ്റിയിരുന്നു. ഈ പരീക്ഷ 31നാണ് നടക്കുക.