തിരുവനന്തപുരം: 2020-22 വർഷത്തേക്കുള്ള ദ്വിവത്സര പ്രീ-പ്രൈമറി അധ്യാപക പരിശീലന കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ തയാറാക്കിയ അപേക്ഷകൾ സെപ്റ്റംബർ 18 വൈകിട്ട് അഞ്ചുവരെ ബന്ധപ്പെട്ട പി.പി.ടി.ടി.ഐകളിൽ സ്വീകരിക്കും. പരീക്ഷാ വിജ്ഞാപനവും കോഴ്സ് നടത്താൻ അംഗീകാരം നൽകിയിരിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയും അപേക്ഷാഫോറവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.education.kerala.gov.in വെബ്സൈറ്റിലും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  DGE Kerala  ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.