തിരുവനന്തപുരം: സെറ്റ് ഫെബ്രുവരി പരീക്ഷ ജനുവരി 10ന് 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ഹാൾടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്നും ഈ മാസം 21 മുതൽ ഡൗൺലോഡ് ചെയ്യാം. തപാൽ മാർഗ്ഗം ലഭിക്കില്ല. ഹാൾടിക്കറ്റും ഫോട്ടോ പതിച്ച അസ്സൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികളെ സെറ്റ് പരീക്ഷ എഴുതുവാൻ അനുവദിക്കില്ല.

ഈ മാസം 28നും 29നും നടത്താനിരുന്ന കെ.ടെറ്റ് പരീക്ഷാ തീയതി പുന:ക്രമീകരിച്ചു. ഹാൾടിക്കറ്റ് ജനുവരി ഒന്നുമുതൽ പരീക്ഷാഭവൻ വെബ് സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്യാം. കാറ്റഗറി ഒന്ന് ജനുവരി ഒൻപതിന് രാവിലെ പത്തു മുതൽ 12.30 വരെയും കാറ്റഗറി രണ്ട് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് 4.30 വരെയും നടക്കും. കാറ്റഗറി മൂന്ന് പത്തിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1.30 വരെയും കാറ്റഗറി നാല് ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് അഞ്ചുവരെയും നടക്കും.