Asianet News MalayalamAsianet News Malayalam

മഹിള ശിക്ഷൺ കേന്ദ്രത്തിൽ അധ്യാപകർ: വാക്ക് ഇൻ ഇന്റർവ്യൂ

ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ തസ്തികയിൽ മൂന്ന് ഒഴിവുണ്ട് (മലപ്പുറം, ഇടുക്കി, തിരുവനന്തപുരം). ബിരുദം, ബി.എഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

Teachers at Mahila Shikshan Kendra Walk-in interview
Author
Trivandrum, First Published Jan 6, 2021, 10:28 AM IST

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ഫുൾടൈം റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ജനുവരി 19ന് രാവിലെ 10.30ന് സൊസൈറ്റിയുടെ കരമന കുഞ്ചാലുമൂട്ടെ സംസ്ഥാന ഓഫീസിലാണ് ഇന്റർവ്യൂ. രണ്ട് തസ്തികകളിലും താമസിച്ച് ജോലി ചെയ്യാൻ തയ്യാറാകണം.

ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ തസ്തികയിൽ മൂന്ന് ഒഴിവുണ്ട് (മലപ്പുറം, ഇടുക്കി, തിരുവനന്തപുരം). ബിരുദം, ബി.എഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 23-45 വയസ്. ഓണറേറിയം പ്രതിമാസം 11,000 രൂപ. അഡീഷണൽ ടീച്ചർ തസ്തികയിലും മൂന്ന് ഒഴിവാണുള്ളത് (മലപ്പുറം, ഇടുക്കി, തിരുവനന്തപുരം). ബിരുദമാണ് യോഗ്യത, പ്രായപരിധി 23-45 വയസ്. 

ഓണറേറിയം പ്രതിമാസം 9,000 രൂപ. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഇന്റർവ്യൂവിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ:0471-2348666. ഇ-മെയിൽ:  keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

Follow Us:
Download App:
  • android
  • ios