ദില്ലി: കാനറ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിൽ 220 ഒഴിവുകളിലേക്ക് ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ജെഎംജി സ്കെയിൽ–1 വിഭാഗത്തിൽ 91 ഒഴിവും എംഎംജി സ്കെയിൽ–2 വിഭാഗത്തിൽ 115 ഒഴിവുമാണുള്ളത്. 14 ഒഴിവിൽ പട്ടികവർഗ വിഭാഗത്തിനുള്ള സ്പെഷൽ റിക്രൂട്മെന്റ്. 

ബാക്കപ് അഡ്മിനിസ്ട്രേറ്റർ (4 ഒഴിവ്), ഇടിഎൽ സ്പെഷലിസ്റ്റ് (5), ബിഐ സ്പെഷലിസ്റ്റ് (5), ആന്റിവൈറസ് അഡ്മിനിസ്ട്രേറ്റർ (5), നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ (10), ഡേറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ (12), ഡവലപർ/പ്രോഗ്രാമർ (25), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (21), എസ്ഒസി അനലിസ്റ്റ് (4) എന്നീ വിഭാഗങ്ങളിലാണ് സ്കെയിൽ–1 അവസരം. 

മാനേജർ–ലോ (43), കോസ്റ്റ് അക്കൗണ്ടന്റ് (1), ചാർട്ടേഡ് അക്കൗണ്ടന്റ് (20), മാനേജർ–ഫിനാൻസ് (21), ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ് (4), എത്തിക്കൽ ഹാക്കർ ആൻഡ് പെനിട്രേഷൻ ടെസ്റ്റർ (2), സൈബർ ഫൊറൻസിക് അനലിസ്റ്റ് (2), ഡേറ്റ മൈനിങ് എക്സ്പെർട് (2), ഒഎഫ്എസ്എഎ അഡ്മിനിസ്ട്രേറ്റർ (2), ഒഎഫ്എസ്എസ് ടെക്നോ ഫങ്ഷനൽ (5), ബേസ് 24 അഡ്മിനിസ്ട്രേറ്റർ (2), സ്റ്റോറേജ് അഡ്മിനിസ്ട്രേറ്റർ (4), മിഡിൽവെയർ അഡ്മിനിസ്ട്രേറ്റർ (5), ഡേറ്റ അനലിസ്റ്റ് (2) തസ്തികകളിലാണ് എംഎംജി വിഭാഗം ഒഴിവ്. എംഎംജി സ്കെയിൽ–2 വിഭാഗത്തിലായി മാനേജർ (13), സീനിയർ മാനേജർ (1) തസ്തികകളിലേക്കും അപേക്ഷിക്കാം. www.canarabank.com