ദില്ലി:  കേന്ദ്രസർക്കാരിന്റെ റൂറൽ ഡെവലപ്മെന്റ് മന്ത്രാലയത്തിനു കീഴിൽ  ഹൈദരാബാദിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തീരാജിൽ വിവിധ തസ്തികകളിലായി 510 അവസരം. ഒരു വർഷത്തേയ്ക്കുള്ള കരാർ‌ നിയമനമായിരിക്കും. പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ നീട്ടി നൽകപ്പെടും. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. 

സ്റ്റേറ്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ-10 

യോഗ്യത: ഇക്കണോമിക്‌സ്/റൂറൽ ഡെവലപ്മെന്റ്/റൂറൽ മാനേജ്മെന്റ്/പൊളിറ്റിക്കൽ സയൻസ്/സോഷ്യോളജി/സോഷ്യൽ വർക്ക്/ഡെവലപ്മെന്റ് സ്റ്റഡീസ് എന്നിവയിലെതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം. സെക്കൻഡറിയിൽ 60 ശതമാനം മാർക്കോടെയും ഹയർ സെക്കൻഡറി/ബിരുദം/ബിരുദാനന്തരബിരുദം എന്നിവ 50 ശതമാനം മാർക്കോടെയെങ്കിലും പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം.
 
ഗ്രാമപ്പഞ്ചായത്തുകളുടെ പ്രവർത്തനം, ലക്ഷ്യം, ഘടന എന്നിവയെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടായിരിക്കണം. കപ്പാസിറ്റി ബിൽഡിങ് ആൻഡ് ട്രെയിനിങ്, ഗവേണൻസ് പ്ലാനിങ് എന്നിവയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ എഴുതാനും വായിക്കാനും അറിയണം. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായം: 30-50 വയസ്സ്. 

യങ് ഫെലോ-250 

യോഗ്യത: ഇക്കണോമിക്‌സ്/റൂറൽ ഡെവലപ്മെന്റ്/റൂറൽ മാനേജ്മെന്റ്/പൊളിറ്റിക്കൽ സയൻസ്/സോഷ്യോളജി/സോഷ്യൽ വർക്ക്/ഡെവലപ്മെന്റ് സ്റ്റഡീസ് എന്നിവയിലെതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം. സെക്കൻഡറിയിൽ 60 ശതമാനം മാർക്കോടെയും ഹയർ സെക്കൻഡറി/ബിരുദം/ബിരുദാനന്തരബിരുദം എന്നിവ 50 ശതമാനം മാർക്കോടെയെങ്കിലും പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം. 

ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ വായിക്കാനും എഴുതാനും അറിയണം. പ്രാദേശിക ഉദ്യോഗാർഥികൾക്ക് പ്രാദേശികഭാഷാപരിജ്ഞാനം ഉണ്ടായിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം. ഇന്ത്യയിൽ എവിടെയും പ്രവൃത്തിചെയ്യാൻ തയ്യാറായിരിക്കണം. പ്രായം: 25-30 വയസ്സ്. 

ക്ലസ്റ്റർ ലെവൽ റിസോഴ്സ് പേഴ്സൺ-250

യോഗ്യത: ബിരുദം. സെൽഫ് ഹെൽപ്പ് ഗ്രൂപ്പിൽ അഞ്ചുവർഷത്തെ ഗ്രൂപ്പ് ലീഡർ പരിചയം. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശികഭാഷാപരിജ്ഞാനം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 40 വയസ്സ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nirdpr.org.in എന്ന വെബ്സൈറ്റ് കാണുക. ഓ​ഗസ്റ്റ് 10 ആണ് അവസാന തീയതി.