Asianet News MalayalamAsianet News Malayalam

യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം രണ്ടാം പാദം രജിസ്‌ട്രേഷൻ തിയതി നീട്ടി

2018 ൽ ആരംഭിച്ച പരിപാടിയിൽ സ്‌കൂൾ-കോളേജ് വിദ്യാർഥികളിൽ നിന്നുള്ള ഇന്നൊവേറ്റർമാരെ കണ്ടെത്തി പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നത്. 

young innovators programme
Author
Trivandrum, First Published Jan 1, 2021, 1:42 PM IST

തിരുവനന്തപുരം: കേരള ഡെവലപ്പ്‌മെന്റ് & ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) 'യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം 2020-23' ന്റെ രണ്ടാം പാദ രജിസ്‌ട്രേഷൻ ജനുവരി 7 വരെ നീട്ടി. 2018 ൽ ആരംഭിച്ച പരിപാടിയിൽ സ്‌കൂൾ-കോളേജ് വിദ്യാർഥികളിൽ നിന്നുള്ള ഇന്നൊവേറ്റർമാരെ കണ്ടെത്തി പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നത്. 2018 ൽ 203 പേരും 2019 ൽ 370 പേരും തെരഞ്ഞെടുക്കപ്പെട്ടു. 

2018-21 ലെ പരിപാടിയിൽ 9 പേർക്കായി ആക്‌സിലറേറ്റഡ് ഇന്നോവേഷൻ ട്രാക്ക് ചലഞ്ചിൽ 2,72,000 രൂപ ഗ്രാന്റായി അനുവദിച്ചു. നോർമൽ ഇന്നൊവേഷൻ ട്രാക്ക് ചലഞ്ച് പ്രകാരം തിരഞ്ഞെടുപ്പ് നടന്നു വരുന്നു. യു.എസ്.എയിലെ നാഷണൽ സയൻസ് ഫൗണ്ടേഷൻ നടത്തുന്നതിന് സമാനമായ പ്രോത്സാഹന പരിപാടിയാണിത്.  https://yip.kerala.gov.in/ എന്ന പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്താം.  

Follow Us:
Download App:
  • android
  • ios