സര്‍ക്കാറിലേക്ക് വിവിധ സേവനങ്ങള്‍ക്ക് അയക്കുന്നത് ഉള്‍പ്പെടെ 1000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് പരമാവധി 0.25 ശതമാനവും 1000 മുതല്‍ 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 0.5 ശതമാനവും ആയിരിക്കും ഇനി സര്‍വ്വീസ് ചാര്‍ജ്ജ്. 2000 രൂപ വരെ പരമാവധി 0.75 ശതമാനവും അതിന് മുകളില്‍ ഒരു ശതമാനവുമാണ് ഇപ്പോഴത്തെ നിരക്ക് . ജനുവരി ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. മാര്‍ച്ച് 31 വരെ ഇത് തുടരുമെന്നാണ് പ്രഖ്യാപനം. ഇക്കാലയളവില്‍ വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തി എല്ലാ സര്‍വ്വീസ് ചാര്‍ജ്ജുകളും സ്ഥിരമായി പുനര്‍നിശ്ചിയിക്കാനാണ് റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ 1000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ഒരു സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കരുതെന്ന് ബാങ്കുകളോടും കാര്‍ഡ് സ്വൈപിങ് മെഷീനുകള്‍ നല്‍കുന്ന കമ്പനികളോടും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഇത്തരം പരിധികള്‍ ബാധകമാക്കിയിട്ടില്ല.