മൊബി ക്വിക് കൂട്ടുപിടിച്ചത് ക്ഷീരമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ അമുലിനെയാണ്. പാല്‍ സംഭരണകേന്ദ്രങ്ങളില്‍ പണവിതരണത്തിന് ഡെയറി കമ്പനികളെയും ഇനി മുതല്‍ ഡിജിറ്റല്‍ വാലറ്റുകള്‍ സഹായിക്കും. 

പ്രതിദിനം 80 കോടിയുടെ വില്‍പനയുള്ള അമുലിന്റെ 8,500 ബൂത്തുകളിലും മൂന്നു ലക്ഷം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലുമാണ് മൊബി ക്വിക് ഉപയോഗിക്കുക. അമുലിന്റെ മൊത്തം വില്‍പനയില്‍ 20 ശതമാനം വരെ ഡിജിറ്റല്‍ ഇടപാടായി ലഭിക്കുമെന്നാണ് മൊബി ക്വിക്കിന്റെ പ്രതീക്ഷ. ഇതുതന്നെ പ്രതിദിനം 16 കോടി വരും.

കറന്‍സി റദ്ദാക്കലിനു ശേഷം മദര്‍ ഡെയറിയുടെ 1,100 ബൂത്തുകളില്‍ പേ ടിഎം ഇടപാടുകള്‍ പ്രതിദിനം മൂന്നു ലക്ഷത്തില്‍നിന്ന് 40 ലക്ഷം രൂപയായി ഉയര്‍ന്നിട്ടുണ്ട്.  എസ്ബിഐ സ്മാര്‍ട്ട് ചാര്‍ജ് കാര്‍ഡും ഇടപാടുകള്‍ക്ക് മദര്‍ ഡെയറി ഉപയോഗിക്കുന്നുണ്ട്.