മുംബൈ: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്എംഎസ്ഐ) കഴിഞ്ഞ മാസം ആഭ്യന്തര വിൽപ്പനയിൽ 53 ശതമാനം വളർച്ച നേടി. ജൂലൈ മാസത്തിലെ വിൽപ്പന 3,09,332 യൂണിറ്റുകളാണ്.

ജൂൺ മാസത്തിൽ കമ്പനി 2,02,837 ഇരുചക്രവാഹനങ്ങൾ വിൽപ്പന ന‌‌ടത്തിയ സ്ഥാനത്ത് നിന്നാണ് ഈ തിരിച്ചുവരവ്. രാജ്യത്ത് നിന്നുളള കമ്പനിയുടെ കയറ്റുമതി 12,251 യൂണിറ്റായി ഉയർന്നു. ജൂണിൽ കയറ്റുമതി ചെയ്ത 8,042 യൂണിറ്റിനേക്കാൾ 52 ശതമാനമാണ് വർധന.

കൊവിഡ് -19 നെ തുട‌ർന്ന് ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കുകയും, അൺലോക്ക് പ്രക്രിയയിലേക്ക് രാജ്യം കടന്നതുമാണ് ഹോണ്ടയുടെ ആഭ്യന്തര വിൽപ്പന മൂന്ന് ലക്ഷം മാർക്ക് ലംഘിക്കുകയും കയറ്റുമതി 10,000 യൂണിറ്റ് ലെവലിനെ മറികടക്കുകയും ചെയ്യാനിടയാക്കിയത്. 

മുൻ മാസത്തെ അപേക്ഷിച്ച് വിൽപ്പനയിൽ ഒരു ലക്ഷത്തിലധികം യൂണിറ്റ് മുന്നേറ്റം കമ്പനിക്ക് നേടിയെടുക്കാനായി.