കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിൽ ലോകശ്രദ്ധ നേടിയ കേരളത്തിന്റെ മികവുകൾ ടൂറിസം - ആരോഗ്യ രംഗങ്ങളിലെ വലിയൊരു കുതിപ്പിനു കൂടി തുടക്കമിടുന്നു. സുരക്ഷിതമായ യാത്രക്ക് ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രധാന ആകർഷണമാകുകയാണ് ഇനി കേരളം.

ഈ സാധ്യതകൾ പ്രയോജനപ്പെടുത്താനായി വൻ പദ്ധതികളാണ് ഒരുങ്ങുന്നത്. ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ ബ്രാന്റായ 'ന്യൂക്ലിയസ് ഹോട്ടൽസ് & റിസോർട്സ്' കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം റിസോർട്ടുകളും സ്റ്റാർ ഹോട്ടലുകളും സർവ്വീസ് വില്ലകളും ഹൗസ്ബോട്ടുകളുമൊക്കെ ഒരുക്കി സമഗ്രവും വിപുലവുമായ പ്രൊജക്ടുകൾക്ക് തുടക്കമിട്ടു കഴിഞ്ഞു.

ഈ പദ്ധതികളിലെല്ലാം കുറഞ്ഞ തുക മുടക്കി പ്രവാസികൾക്ക്  പങ്കാളികളാകാവുന്ന നിക്ഷേപ സൗകര്യവും 'ന്യൂക്ലിയസ് ഹോട്ടൽസ് & റിസോർട്സ്' ഒരുക്കിയിട്ടുണ്ട്. നിക്ഷേപകർക്ക് കമ്പനിയിലെ ആയിരത്തിലേറെ വരുന്ന തൊഴിലവസരങ്ങളിൽ മുൻഗണനയും ലഭിക്കുന്നതാണ്. നിക്ഷേപങ്ങളിലൂടെ സുരക്ഷിതവും സമ്മർദ്ദങ്ങളില്ലാത്തതുമായ വരുമാനം ഉറപ്പിക്കാം എന്നതാണ് ഈ പദ്ധതിയെ ആകർഷകമാക്കുന്നത്.

പദ്ധതിയിലെ ആദ്യ റിസോർട്ട്, 'ദ ന്യൂക്ലിയസ്', ഈ വർഷത്തെ സീസണിൽ തന്നെ തേക്കടിയിൽ പ്രവർത്തനം ആരംഭിക്കും. വയനാട്ടിലേയും കൊച്ചി വില്ലിങ്‌ടണിലേയും റിസോർട്ടുകൾ അടുത്ത വർഷം തന്നെ സജ്ജമാകും. അഞ്ചു വർഷത്തിനുള്ളിൽ ആയിരത്തോളം മുറികളുമായി കേരളത്തിലെ ഏറ്റവും ശക്തമായ ഹോസ്പിറ്റാലിറ്റി ശൃംഖലയായി മാറാനുള്ള തയ്യാറെടുപ്പിലാണ് 'ന്യൂക്ലിയസ് ഹോട്ടൽസ് & റിസോർട്സ്'