തിരുവനന്തപുരം: ബ്രാൻഡ് പരിഷ്കരണത്തിന്റെ ഭാ​​ഗമായി പ്രമുഖ ഐടി കമ്പനിയായ യുഎസ്ടി ​ഗ്ലോബൽ പേരിലെ ​ഗ്ലോബൽ എന്ന ഭാ​ഗം ഒഴിവാക്കി. തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായ കമ്പനിയുടെ ഔദ്യോ​ഗിക പേര് ഇനിമുതൽ യുഎസ്ടി എന്നാകും. 

1999 ൽ അമേരിക്കയിലെ അന്താരാഷ്ട്ര ബിസിനസ് ​ഗ്രൂപ്പിന്റെ മേധാവിയായ ജി എ മേനോനാണ് കമ്പനിയെ കേരളത്തിലേക്ക് എത്തിച്ചത്. കേരളത്തിലെ ആദ്യ യൂണികോൺ ഐടി കമ്പനിയാണ് യുഎസ്ടി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത ഒരു ബില്യൺ ഡോളറിൽ കൂടുതൽ (100 കോടി രൂപ) മൂല്യമുളള കമ്പനികളെയാണ് യൂണികോൺ കമ്പനികളായി കണക്കാക്കുന്നത്. 

കമ്പനിയുടെ ലോ​ഗോയിലും വെബ്സൈറ്റ് വിലാസത്തിലും മാറ്റമുണ്ട്.