മുംബൈ: വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ചില വിമാനങ്ങളിൽ നിന്ന് ബിസിനസ് ക്ലാസും പ്രീമിയം ഇക്കോണമി സീറ്റിംഗും ഉപേക്ഷിക്കാൻ വിസ്താര തീരുമാനിച്ചു.

ടാറ്റ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ എയർലൈനിന് മൂന്ന് ക്ലാസ് ക്യാബിൻ ഉണ്ട്. പ്രവര്‍ത്തനം തുടങ്ങിയ നാള്‍ മുതല്‍, ഒരു പ്രീമിയം ബ്രാൻഡായി സ്വയം മാറാനാണ് വിസ്താര ശ്രമിച്ചത്. കുറഞ്ഞ നിരക്കിൽ യാത്ര സൗകര്യം നല്‍കി വിമാനക്കമ്പനികൾ (എൽസിസി) ആധിപത്യം പുലർത്തുന്ന ഇന്ത്യൻ വിപണിയിൽ, കടുത്ത മത്സരത്തില്‍ പിടിച്ചു നില്‍ക്കാനാണ് പുതിയ ചുവടുമാറ്റം.

എൽ‌സി‌സികളേക്കാൾ 50 ശതമാനം ഉയർന്ന ചിലവ് ഘടനയുള്ള ഫുൾ സർവീസ് എയർലൈൻ‌സ് ചെലവ് കുറയ്ക്കുന്നതിനേക്കാൾ നിരക്കുകൾ പൊരുത്തപ്പെടുത്തി മത്സരിക്കുന്ന സാഹചര്യമാണ് ഇന്ത്യൻ വിപണിയിലുള്ളത്. പക്ഷേ, അവരുടെ ക്യാബിൻ ഒക്യുപ്പൻസി എല്ലായ്പ്പോഴും എൽസിസികളേക്കാൾ കുറവാണ്. ബിസിനസ്സ് ക്ലാസിലെ ലോഡുകളുടെ ആഘാതം മൂലമാണ് ഇത് സംഭവിക്കുന്നത്.