Asianet News MalayalamAsianet News Malayalam

കൂടുതൽ സ്വയംഭരണാധികാരം ലഭിച്ചു, വർക്ക് ഫ്രം ഹോം സൗകര്യപ്രദം: വിമൻ ഇൻ ടെക് സർവേ റിപ്പോർട്ട്

ജോലിക്ക് തടസമാകുന്ന വീട്ടുത്തരവാദിത്തങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് 54 ശതമാനം സ്ത്രീകളും നൽകിയ ഉത്തരം, ക്ലീനിങ് അടക്കമുള്ള ജോലികൾ കൂടി ചെയ്യേണ്ടി വരുന്നുണ്ടെന്നാണ്. 

Women in Tech survey report
Author
Mumbai, First Published Jan 26, 2021, 6:11 PM IST

മുംബൈ: രാജ്യത്തെ ടെക്-ഐടി മേഖലയിൽ ജോലി ചെയ്യുന്ന 38 ശതമാനം സ്ത്രീകളും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് കൂടുതൽ സൗകര്യപ്രദമെന്ന് അഭിപ്രായപ്പെട്ടതായി സർവേ ഫലം. 36 ശതമാനം സ്ത്രീകൾ ഓഫീസിന് പുറത്തിരുന്ന് ജോലി ചെയ്യുമ്പോൾ കൂടുതൽ സ്വയംഭരണാധികാരം ലഭിച്ചതായും അഭിപ്രായപ്പെട്ടിട്ടുണ്ട്. സൈബർ സെക്യൂരിറ്റി സ്ഥാപനമായ കാസ്പെർസ്കി നടത്തിയ 'വിമൻ ഇൻ ടെക്' സർവേയിലാണ് ഈ അഭിപ്രായം.

ജോലിക്ക് തടസമാകുന്ന വീട്ടുത്തരവാദിത്തങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് 54 ശതമാനം സ്ത്രീകളും നൽകിയ ഉത്തരം, ക്ലീനിങ് അടക്കമുള്ള ജോലികൾ കൂടി ചെയ്യേണ്ടി വരുന്നുണ്ടെന്നാണ്. 33 ശതമാനം പുരുഷന്മാരും ഈ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. 76 ശതമാനം സ്ത്രീകളും തങ്ങളുടെ കരിയർ പുരോഗതി മന്ദഗതിയിലാവുകയാണ് കൊവിഡ് മഹാമാരി മൂലം സംഭവിച്ചതെന്ന് കരുതുന്നവരാണ്.

ടെക് രംഗത്തോ ഐടി കമ്പനികളിലോ ജോലി ചെയ്യുന്ന സ്ത്രീകളെയും പുരുഷന്മാരെയും ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. 19 ആഗോള മാർക്കറ്റുകളിലായി 2020 നവംബർ - ഡിസംബർ മാസങ്ങളിലാണ് സർവേ നടത്തിയത്. 19 രാജ്യങ്ങളിലെ 13000 പേരാണ് സർവേയിൽ പങ്കെടുത്തത്. ഇന്ത്യയിൽ നിന്നുള്ള 500 പേരും ഇതിലുൾപ്പെടും.
 

Follow Us:
Download App:
  • android
  • ios