ധോണി, കോലി, ഗില്‍... ഇവര്‍ മൂന്ന് പേരുമാണ് എന്റെ ഹീറോസ്; വെളിപ്പെടുത്തലുമായി മുന്‍ ഓസീസ് താരം
കിംഗ്സ് ഇലവന് പഞ്ചാബിനേയും മൂഡി പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ മികച്ച ക്യാപ്റ്റനേയും ഇഷ്ടപ്പെട്ട താരത്തേയും യുവതാരത്തേയും തിരഞ്ഞെടുത്തിരിക്കുകയാണ് മൂഡി.
മെല്‍ബണ്‍: ഇന്ത്യന്‍ പ്രീമിയിര്‍ ലീഗിനെ കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് മുന്‍ ഓസ്ട്രേലിയന്‍ താരം ടോം മൂഡി. ദീര്‍ഘകാലം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകനായിന്നു മൂഡി. കിംഗ്സ് ഇലവന് പഞ്ചാബിനേയും മൂഡി പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ മികച്ച ക്യാപ്റ്റനേയും ഇഷ്ടപ്പെട്ട താരത്തേയും യുവതാരത്തേയും തിരഞ്ഞെടുത്തിരിക്കുകയാണ് മൂഡി. ട്വിറ്ററിലെ തന്റെ ചോദ്യോത്തര വേളയിലാണ് മൂഡി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് തന്റെ പ്രിയപ്പെട്ട ക്രിക്കറ്ററെന്നണ് മൂഡി പറയുന്നത്. റോയല്‍ ചലഞ്ചേഴ്സിനായി അദ്ദേഹം പുറത്തെടുത്ത പ്രകടനം തന്നെ അതിന് കാരണം. എന്നാല്‍ ധോണി മികച്ച ക്യാപ്റ്റനെന്നാണ് മൂഡിയുടെ പക്ഷം. അദ്ദേഹത്തിന്റെ സ്ഥിരതയാണ് മൂഡിയെ ആകര്‍ഷിച്ചത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടപ്പെട്ട ടീം ചെന്നൈ സൂപ്പര്‍ കിംഗ്സും.
ഇഷ്ടപ്പെട്ട യുവതാരത്തേയും മൂഡി തിരഞ്ഞെടുത്തിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ ഭാവി താരമാണെന്നാണ് മൂഡി പറയുന്നത്. ഇന്ത്യയില്‍ ക്രിക്കറ്റ് പ്രതിഭകള്‍ ധാരാളമുണ്ട് എന്നാല്‍ അവരില്‍ ഒരു പടി മുന്നിലുള്ളത് ഗില്ലിന്റെ സ്ഥാനമെന്ന് മൂഡി പറഞ്ഞു. ഇഷ്ടപ്പെട്ട ഫീല്ഡറാരെന്ന് ചോദിച്ചപ്പോള്‍ രവീന്ദ്ര ജഡേജയെന്നായിരുന്നു മുന്‍ ഓസീസ് താരത്തിന്റെ ഉത്തരം.