Asianet News MalayalamAsianet News Malayalam

മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്ത്! കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് ടോസ്

ഒരു മാറ്റവുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ദുഷ്മന്ത ചമീര ടീമിലെത്തി. പഞ്ചാബും ഒരു മാറ്റം വരുത്തി.

punjab kings won the toss against kolkata knight riders 
Author
First Published Apr 26, 2024, 7:19 PM IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ആദ്യം പന്തെടുക്കും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ദുഷ്മന്ത ചമീര ടീമിലെത്തി. പഞ്ചാബും ഒരു മാറ്റം വരുത്തി. ലിയാം ലിവിംഗ്സ്റ്റണ് പകരം ജോണി ബെയര്‍സ്‌റ്റോ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അംഗ്കൃഷ് രഘുവംശി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, ദുഷ്മന്ത ചമീര, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.

ഞെട്ടിച്ച തീരുമാനം! ഇവാന്‍ വുകോമാനോവിച്ചുമായി വേര്‍പിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്! വിടപറയുന്നത് പരസ്പര ധാരണയോടെ

പഞ്ചാബ് കിംഗ്‌സ്: ജോണി ബെയര്‍‌സ്റ്റോ, സാം കറന്‍ (ക്യാപ്റ്റന്‍), റിലീ റൂസോ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിംഗ്, അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാഡ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ കൊല്‍ക്കത്ത. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് 10 പോയിന്റാണുള്ളത്. അഞ്ച് ജയവും രണ്ട് തോല്‍വിയും. ഇന്ന് ജയിച്ചാള്‍ ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും പ്ലേ ഓഫിന് ഒരുപടി കൂടി അടുക്കാം. അതേസമയം, ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ്. പ്ലേ ഓഫില്‍ കയറണമെങ്കില്‍ ശേഷിക്കുന്ന മത്സരങ്ങളെല്ലാം ടീമിന് ജയിക്കണം. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പഞ്ചാബിന് നാല് പോയിന്റ് മാത്രമാണുള്ളത്. പഞ്ചാബിന് കീഴില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാത്രമാണുള്ളത്. ഹോം ഗ്രൌണ്ടില്‍ കഴിഞ്ഞ നാല് മത്സരങ്ങളിലും പഞ്ചാബ് പരാജയപ്പെട്ടിരുന്നു. ശിഖര്‍ ധവാന്‍ ഇല്ലാത്തതും ടീമിന് കനത്ത തിരിച്ചടിയാണ്. 

Follow Us:
Download App:
  • android
  • ios