Asianet News MalayalamAsianet News Malayalam

ക്രിസ് മോറിസിനായി 10 കോടി മുടക്കി ബാംഗ്ലൂര്‍, യൂസഫ് പത്താനെയും പൂജാരയെയും വാങ്ങാന്‍ ആളില്ല

ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയെ അടിസ്ഥാന വിലയായ 1.50 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.

IPL 2020 auction Live Updates  Morris moves to RCB with Rs. 10 crore
Author
Kolkata, First Published Dec 19, 2019, 4:36 PM IST

കൊല്‍ക്കത്ത: ഐപിഎല്‍ താരലേത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസിനായി 10 കോടി രൂപ മുടക്കി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കിംഗ്സ് ഇലവന്‍ പഞ്ചാബും തുടക്കത്തില്‍ മോറിസിനായി വാശിയേറിയ ലേലത്തില്‍ പങ്കെടുത്തു. മോറിസിനായി എട്ടു കോടി രൂപ മുടക്കാന്‍ ടീമുകള്‍ തയാറയപ്പോള്‍ 9.75 കോടി രൂപയുടെ വാഗ്ദാനവുമായി മുംബൈ രംഗത്തിറങ്ങി.

ഒടുവില്‍ 10 കോടി രൂപയ്ക്ക് മോറിസിനെ ബാംഗ്ലൂര്‍ സ്വന്തമാക്കുകയായിരുന്നു. ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയെ അടിസ്ഥാന വിലയായ 1.50 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങളായ യൂസഫ് പത്താനെ ലേലത്തില്‍ ആരും ടീമിലെടുത്തില്ല. ഇന്ത്യന്‍ ടെസ്റ്റ് താരമായ ഹനുമാ വിഹാരിക്കും ചേതേശ്വര്‍ പൂജാരയ്ക്കും ലേലത്തില്‍ ആവശ്യക്കാരുണ്ടായിരുന്നില്ല. ഇന്ത്യന്‍ ഓള്‍ റൗണ്ടറായിരുന്ന സ്റ്റുവര്‍ട്ട് ബിന്നിയെയും ആരും വാങ്ങിയില്ല.

റെക്കോര്‍ഡ് തുക നല്‍കി ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കമിന്‍സിനായി ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റലും മത്സരിച്ച് രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ ഡല്‍ഹിയും ബാഗ്ലൂരുമാണ് കമിന്‍സിനായി മത്സരിച്ച് ലേലം വിളിച്ചത്. 14 കോടി രൂപവരെ ഇരു ടീമും മത്സരിച്ച് വിളിച്ചശേഷമാണ് 15.5 കോടി നല്‍കി കമിന്‍സിനെ കൊല്‍ക്കത്ത റാഞ്ചിയത്.

ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്സിനെ ഡല്‍ഹി ക്യാപിറ്റല്‍ 1.50 കോടി നല്‍കി സ്വന്തമാക്കി. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറന് 5.50 കോടി രൂപ നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി.10.75 കോടി രൂപയ്ക്കാണ് പഞ്ചാബ് മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയത്. രണ്ട് കോടി രൂപയായിരുന്നു മാക്സ്‌വെല്ലിന്റെ അടിസ്ഥാനവില.

കേരളത്തിന്റെ രഞ്ജി താരം റോബിന്‍ ഉത്തപ്പയെ മൂന്ന് മൂന്ന് കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഒരു കോടി രൂപയായിരുന്നു ഉത്തപ്പയുടെ അടിസ്ഥാന വില.ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. 5.25 കോടി രൂപയ്ക്കാണ് മോര്‍ഗനെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്.

ഓസ്ട്രേലിയയുടെ ഏകദിന-ടി20 ടീം നീയകന്‍ ആരോണ്‍ ഫിഞ്ചിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കി. 4.40 കോടിയ്ക്കാണ് ബാംഗ്ലൂര്‍ ഫിഞ്ചിനെ ടീമിലെടുത്തത്.

Follow Us:
Download App:
  • android
  • ios