ഹൈദരാബാദിന്‍റെ ബാറ്റിംഗ് കരുത്തും ആര്‍ബിസിയുടെ ബൗളിംഗ് ദൗര്‍ബല്യവും കണക്കിലെടുക്കുമ്പോള്‍ 250 റണ്‍സെങ്കിലും ആര്‍സിബി അടിച്ചെടുക്കണമായിരുന്നു. എന്നാല്‍ രജത് പാടീദാര്‍ തകര്‍ത്തടിക്കുമ്പോള്‍ സിംഗിളുകള്‍ മാത്രമാണ് കോലിക്ക് നേടാനായത്. 11 മുതല്‍ 15വരെയുള്ള ഓവറുകളില്‍ ഒരു ബൗണ്ടറി പോലും നേടാന്‍ ആര്‍സിബിക്കായിരുന്നില്ല.
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ തുടക്കം ലഭിച്ചിട്ടും പവര്‍ പ്ലേക്ക് ശേഷം ഒറ്റ ബൗണ്ടറി പോലും നേടാന്‍ കഴിയാതെ 41 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ആര്‍സിബി താരം വിരാട് കോലിക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍. പവര്‍ പ്ലേയില്‍ ആദ്യ 16 പന്തില്‍ 200 സ്ട്രൈക്ക് റേറ്റില്‍ 32 റണ്‍സെടുത്ത വിരാട് കോലി പിന്നീട് നേരിട്ട 27 പന്തില്‍ നേടിയത് 19 റണ്‍സ് മാത്രമാണ്. ഇതില്‍ ഒറു ബൗണ്ടറി പോലുമില്ല.
പവര്‍ പ്ലേയില്‍ 61 റണ്‍സിലെത്തിയ ആര്‍സിബി പന്ത്രണ്ടാം ഓവറില്‍ 100 കടന്നെങ്കിലും തകര്‍ത്തടിച്ച രജത് പാടീദാറിന്‍റെ ഇന്നിംഗ്സാണ് ആര്‍സിബിയുടെ സ്കോര്‍ ഉയര്‍ത്തിയത്. 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പാടീദാര്‍ 20 പന്തില്‍ 50 റണ്‍സെടുത്തപ്പോള്‍ പവര്‍ പ്ലേയില്‍ ബാറ്റിംഗിനിറങ്ങിയ കോലി 41 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയത്. ലോകകപ്പ് ടീമില്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ഇറക്കണമെന്നു വരെ പറഞ്ഞ കോലിയുടെ മെല്ലെപ്പോക്ക് ആരാധകരെ ഞെട്ടിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
നേപ്പാള്‍ പര്യടനത്തിനെത്തിയ വിന്‍ഡീസ് താരങ്ങളുടെ ലഗേജ് കൊണ്ടുപോകാനെത്തിയ വാഹനം കണ്ട് ഞെട്ടി ആരാധകര്‍
ഹൈദരാബാദിന്‍റെ ബാറ്റിംഗ് കരുത്തും ആര്‍ബിസിയുടെ ബൗളിംഗ് ദൗര്‍ബല്യവും കണക്കിലെടുക്കുമ്പോള്‍ 250 റണ്‍സെങ്കിലും ആര്‍സിബി അടിച്ചെടുക്കണമായിരുന്നു. എന്നാല്‍ രജത് പാടീദാര്‍ തകര്‍ത്തടിക്കുമ്പോള്‍ സിംഗിളുകള്‍ മാത്രമാണ് കോലിക്ക് നേടാനായത്. 11 മുതല്‍ 15വരെയുള്ള ഓവറുകളില്‍ ഒരു ബൗണ്ടറി പോലും നേടാന്‍ ആര്‍സിബിക്കായിരുന്നില്ല.
അര്‍ധസെഞ്ചുറി തികച്ചശേഷം ബാറ്റ് പോലും ഉയര്‍ത്താതിരുന്ന കോലി ഫിഫ്റ്റിക്കുശേഷം തകര്‍ത്തടിക്കുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. 41 പന്തില്‍ 50 റണ്‍സെടുത്ത കോലി പിന്നീട് രണ്ട് പന്തുകള്‍ കൂടി നേരിട്ട് ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 51 റണ്‍സെടുത്ത് പുറത്തായി. കോലിയുടെ മെല്ലെപ്പോക്ക് ആര്‍സിബിയുടെ സ്കോറിംഗിന് തിരിച്ചടിയാവുകയും ചെയ്തു. നാല് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതാണ് കോലിയുടെ ഇന്നിംഗ്സ്.