തൃശൂര്‍: തൃശൂർ റയിൽവെ സ്‌റ്റേഷനിൽ 316 കിലോ കഞ്ചാവ് പിടികൂടി. പാഴ്സൽ മുഖേന കടത്താൻ ശ്രമിച്ച കഞ്ചാവ് ആർപിഎഫും എക്സൈസും സംയുക്തമായാണ് പിടികൂടിയത്. 11 ചാക്കുകളിലായാണ് ഒഡീഷയിൽ നിന്ന് ട്രെയിനിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയത്. കഞ്ചാവ് പാഴ്സൽ ബുക്ക് ചെയ്തവർക്കായി അന്വേഷണം ആരംഭിച്ചു.