മണിക്കൂറുകള്‍ക്ക് ശേഷം ചന്ദ്രിക തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.

ദില്ലി: സോഷ്യല്‍മീഡിയകളില്‍ വൈറലാണ് ദില്ലിയിലെ 'വട പാവ് ഗേള്‍' ചന്ദ്രിക ദീക്ഷിത്. കഴിഞ്ഞ ദിവസം ദില്ലി പൊലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയ സംഭവത്തിന് പിന്നാലെ വീണ്ടും വൈറലാണ് ചന്ദ്രിക. ഏകദേശം ഒരു കോടി രൂപയുടെ അടുത്ത വരുന്ന ഫോര്‍ഡ് മുസ്താങ് കാറിന്റെ ഡിക്കിയില്‍ നിന്ന് ചന്ദ്രിക പുറത്തുവരുന്ന തരത്തില്‍ ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. 

വീഡിയോയില്‍ കാണുന്നത് ഇതാണ്: ചന്ദ്രികയുടെ വാഹനത്തെ നിരവധി പേര്‍ വളഞ്ഞിട്ട് നിര്‍ത്തിയിരിക്കുന്നു. അല്‍പസമയത്തിനുള്ളില്‍ വാഹനത്തിന്റെ ഡിക്കി തുറക്കുന്നു. പിന്നാലെ ഒരു പ്ലേറ്റ് വട പാവുമായി ചന്ദ്രിക പുറത്തേക്ക് വരുന്നു. ശേഷം പറയുന്നു, 'ഒരു വലിയ പ്രഖ്യാപനം ഉടന്‍ വരുന്നു. കാത്തിരിക്കുക.' ഇക്കാര്യം പറഞ്ഞ ശേഷം ചന്ദ്രിക അതേ വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ കയറി ഇരിക്കുന്നതും വീഡിയോയില്‍ കാണാം. 

മണിക്കൂറുകള്‍ക്ക് ശേഷം ചന്ദ്രിക തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. അതിനൊപ്പം 'വട പാവ് ഗേള്‍ ഒരു മുസ്താങ് കാറില്‍ വട പാവ് വില്‍ക്കാന്‍ തുടങ്ങുന്നു' എന്ന് കുറിക്കുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷങ്ങളുടെ വ്യൂ, ആയിരങ്ങളുടെ ലൈക്കുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്.

View post on Instagram


'ഭര്‍ത്താവിനൊപ്പം ഇരുന്ന യുവതിയെ കയറിപ്പിടിച്ചു, വെട്ടുകത്തി കൊണ്ട് അക്രമം'; നാടകീയ സംഭവങ്ങള്‍ താമരശ്ശേരിയില്‍

YouTube video player