കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടയിലധികം രൂപ വില വരുന്ന സ്വർണ്ണം പിടികൂടി. 1 കോടി 32 ലക്ഷം രൂപയുടെ 2596 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ്  പിടികൂടിയത്. 

ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം  സ്വദേശികളായ നിഷാദ്, സക്കീർ എന്നിവരിൽ  നിന്നാണ്  സ്വർണ്ണം കണ്ടെടുത്തത്.