വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം കൂടെയുണ്ടായിരുന്ന സുഹൃത്ത് ആത്തിഖിന് പരിക്കേറ്റു.

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ടിപ്പറിടിച്ച് മരണം. പാനൂരിൽ  സ്കൂട്ടറിന്  പിന്നിൽ ടിപ്പറിടിച്ച്  ഹയർ സെക്കൻഡറി വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെറിയപറമ്പത്ത് മുനീർ-ഫാത്തിമ  ദമ്പതികളുടെ മകൻ ഫായിസാണ് മരിച്ചത്. വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആത്തിഖിന് പരിക്കേറ്റു. ചെറുപുഴയിൽ ബുധനാഴ്ച രാവിലെ ടിപ്പറിടിച്ച്  വയോധികൻ മരിച്ചിരുന്നു. 

Read More.... വെസ്റ്റ് നൈൽ പനി ബാധിച്ച വയോധികൻ പാലക്കാട് ചികിത്സയിലിരിക്കെ മരിച്ചു