പാലക്കാട്: പാലക്കാട് റെയിൽവെ സ്റ്റേഷനിൽ എക്സൈസ് സംഘം 20 കിലോ കഞ്ചാവ് പിടികൂടി.  കഞ്ചാവ് കടത്താൻ ശ്രമിച്ച മലപ്പുറം എടവണ്ണ സ്വദേശി അബ്ദുൾറഷീദിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാറ്റ്ന - എറണാകുളം എക്സ് പ്രസിൽ പാലക്കാട് വന്നിറങ്ങുമ്പോഴാണ് ഇയാൾ പിടിയിലായത്. വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവെത്തിച്ചത്. ഇയാൾക്കെതിരെ പൊലീസിലും എക്സൈസിലും ഇരുപതിലേറെ കേസുകളുണ്ട്.