Asianet News MalayalamAsianet News Malayalam

പണം നൽകുന്നതിനേ ചൊല്ലി തർക്കം, ഇന്ത്യാ ഗേറ്റിന് സമീപത്ത് വച്ച് 23കാരനെ കുത്തിക്കൊന്നു

രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. 

23 year old ice cream vendor stabbed to death near india gate in delhi
Author
First Published Apr 25, 2024, 2:03 PM IST | Last Updated Apr 25, 2024, 2:03 PM IST

ദില്ലി : ഐസ്ക്രീമിന്റെ വിലയേ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 23കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു. ദില്ലിയിലെ ഇന്ത്യാ ഗേറ്റിന് സമീപം ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രഭാത് എന്ന 23കാരനായ ഐസ്ക്രീം കച്ചവടക്കാരനാണ് കൊല്ലപ്പെട്ടത്. ഐസ്ക്രീം വാങ്ങിയ ശേഷം പണം നൽകുന്നതിനേ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയിലാണ് യുവാവിന് കുത്തേറ്റത്. 

വിവരം ലഭിച്ച് പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും അക്രമി കടന്നുകളഞ്ഞിരുന്നു. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios