Asianet News MalayalamAsianet News Malayalam

യൂട്യൂബ് നോക്കി വ്യാജമദ്യ നിര്‍മ്മാണം; ആലപ്പുഴയില്‍ മൂന്ന് യുവാക്കളെ പൊലീസ് പൊക്കി

യൂട്യൂബ് വീഡിയോസ് കണ്ട് അനുകരിച്ചാണ് പ്രതികൾ വ്യാജമദ്യം നിർമ്മിച്ചത്. കോവിഡ് 19 നിയന്ത്രങ്ങൾ നിലനിൽക്കുന്നത് മൂലം ബാറുകളും ബീവറേജ് ഔട്ട്ലൈറ്റുകളും പൂട്ടിയ പശ്ചാത്തലത്തിലാണ് ഇവർ വ്യാജമദ്യ നിർമ്മിച്ചത്.

police found 200 liter arrack three people arrested in alappuzha
Author
Alappuzha, First Published Apr 4, 2020, 12:23 AM IST

ആലപ്പുഴ: യൂ ട്യൂബ് നോക്കി വ്യാജമദ്യം നിർമ്മിച്ച യുവാക്കൾ ആലപ്പുഴ കൈതവനയിൽ നിന്ന് പിടിയിലായി. 200 ലിറ്റർ കോട ആണ് ഇവരുടെ പക്കൽ നിന്ന് ആലപ്പുഴ സൗത്ത് പൊലീസ് പിടിച്ചെടുത്തത്.  ആലപ്പുഴ പഴവീട് സ്വദേശികളായ അരവിന്ദ്, അനന്ദു , ജിതിൻലാൽ എന്നിവരെയാണ് വ്യാജവാറ്റ് നടത്തിയതിന്  പിടികൂടിയത്. 

നഗരത്തിലെ ലഹരിമരുന്ന് മാഫിയക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ ഡാർക്ക് ഡെവിളി'ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. 200 ലിറ്ററോളം കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തിയതായി ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു. 

യൂട്യൂബ് വീഡിയോസ് കണ്ട് അനുകരിച്ചാണ് പ്രതികൾ വ്യാജമദ്യം നിർമ്മിച്ചത്. കോവിഡ് 19 നിയന്ത്രങ്ങൾ നിലനിൽക്കുന്നത് മൂലം ബാറുകളും ബീവറേജ് ഔട്ട്ലൈറ്റുകളും പൂട്ടിയ പശ്ചാത്തലത്തിലാണ് ഇവർ വ്യാജമദ്യ നിർമ്മിച്ചത്. ഓപ്പറേഷൻ ഡാർക്ക് ഡെവിളിലൂടെ വരും ദിവസങ്ങളിൽ കൂടുതൽ പേരെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios