കേസിൽ 200ലേറെ പേരുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ജൂണിലാണ് നടൻ സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തത്.
മുംബൈ: നടൻ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചു.നടി റിയ ചക്രബർത്തി, സഹോദരൻ ഷൗവിക് ചക്രബർത്തി അടക്കം 33 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം. ലഹരി ഇടനിലക്കാരാണ് പ്രതികളിൽ കൂടുതൽ പേരും. 12000 പേജുള്ള കുറ്റപത്രത്തിനൊപ്പം ഡിജിറ്റൽ തെളിവുകളും എന്‍ഡിപിഎസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കേസിൽ 200ലേറെ പേരുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ജൂണിലാണ് നടൻ സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തത്. നടൻ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആഗസ്റ്റിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കേസ് ഏറ്റെടുത്തത്.
Last Updated Mar 6, 2021, 12:10 AM IST
Post your Comments