തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സ്വർണ്ണ വേട്ട. ദുബായിയിൽ നിന്നെത്തിയ മൂന്ന് പേരിൽ നിന്നായി 1.45 കിലോ സ്വർണ്ണം പിടിച്ചു. പേസ്റ്റ് രൂപത്തിലായിരുന്നു സ്വർണ്ണം ഒളിപ്പിച്ചത്. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി എത്തിയ തമിഴ്നാട് സ്വദേശികളിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. അടിവസ്ത്രത്തിലും അരപ്പട്ടയിലുമായിട്ടായിരുന്നു സ്വർണ്ണം ഒളിപ്പിച്ചത്.