Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ സിപിഎം അമിത് ഷായില്‍ നിന്ന് 100 കോടി വാങ്ങിയെന്ന് എ പി അബ്ദുള്ളക്കുട്ടി

മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ ബിജെപിയിൽനിന്നു സിപിഎമ്മിൽ ഒരു വിഭാഗം 100 കോടി രൂപ കൈപ്പറ്റിയെന്ന് അബ്ദുള്ളക്കുട്ടിയുടെ ആരോപണം. സിപിഎം ജനറൽ സെക്രട്ടറി തന്നെ വിഷയം  പാര്‍ട്ടിക്കുള്ളില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് സിപിഎം നേതാക്കളില്‍ ചിലര്‍ വിവരം നല്‍കിയതായും അബ്ദുള്ളക്കുട്ടി

cpm bought 100 core for defeating congress in rajasthan alleges a p abdullakkutty
Author
Thiruvananthapuram, First Published Dec 14, 2018, 1:26 PM IST

തിരുവനന്തപുരം : രാജസ്ഥാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകാശ് കാരാട്ട് വിഭാഗത്തിനെതിരെ ഗുരുതര ആരോപണവുമായി സിപിഎമ്മിന്റെ മുൻ എംപിയും ഇപ്പോൾ കോൺഗ്രസ് നേതാവുമായ എ പി അബ്ദുള്ളക്കുട്ടി. ഫേസ്ബുക്കിലാണ് എ പി അബ്ദുള്ളക്കുട്ടിയുടെ ആരോപണം. മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ ബിജെപിയിൽനിന്നു സിപിഎമ്മിൽ ഒരു വിഭാഗം 100 കോടി രൂപ കൈപ്പറ്റിയെന്ന് അബ്ദുള്ളക്കുട്ടിയുടെ ആരോപണം. സിപിഎം ജനറൽ സെക്രട്ടറി തന്നെ വിഷയം  പാര്‍ട്ടിക്കുള്ളില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് സിപിഎം നേതാക്കളില്‍ ചിലര്‍ വിവരം നല്‍കിയതായും അബ്ദുള്ളക്കുട്ടി ആരോപിച്ചു. 

കോൺഗ്രസ്സ് വിരോധത്തിന്റെ പേരിൽ നടന്ന ഗൂഢാലോചനകളുടെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് എ പി അബ്ദുള്ളക്കുട്ടി ആരോപിക്കുന്നു. മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം സുനിശ്ചിതമാക്കാൻ സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായിൽ  നിന്ന് കൈപറ്റിയത് 100 കോടിയാണെന്നുമാണ് ആരോപണം. നാല് ലക്ഷത്തോളം മതേതരവോട്ടുകൾ കാരാട്ട് വിഭാഗം ശിഥിലമാക്കിയെന്നും എ പി അബ്ദുള്ളക്കുട്ടി ആരോപിക്കുന്നു. 

പിലിബംഗ മണ്ഡലത്തിലെ വോട്ടിന്റെ കണക്കുകളും എ പി അബ്ദുള്ളക്കുട്ടി ആരോപണത്തില്‍ വിശദമാക്കുന്നു. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ്സുമായി പോലും യോജിക്കണം എന്ന്  പാർട്ടി തത്വമാണ് പ്രകാശ് കരാട്ട് പിണറായി ഗ്രൂപ്പുകൾ അമിത് ഷാക്ക് മുന്നിൽ അടിയറ വെച്ചതെന്ന് അബ്ദുള്ളക്കുട്ടി ആരോപിക്കുന്നു. 


എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായിൽ  നിന്ന് കൈപറ്റിയത് 100 കോടി

മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപി യുടെ വിജയം സുനിശ്ചിതമാക്കാൻ കോൺഗ്രസ്സ് വിരോധത്തിന്റെ പേരിൽ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.

സീതാംറാം യച്ചൂരി വിഭാഗം തന്നെ പാർട്ടിക്കകത്ത് ഉന്നയിക്കാൻ ഒരുങ്ങുന്നു എന്നാണ് പഴയ ദില്ലി സഖാക്കളിൽ നിന്ന് കിട്ടുന്ന ഞ്ഞെട്ടിപ്പിക്കന്ന വിവരം
രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർഥികളെ നിർത്തി. നാല് ലക്ഷത്തോളം മതേതരവോട്ടുകൾ ശിഥിലമാക്കി.

ഈ സംസ്ഥാനത്ത് മൂന്ന് സീറ്റിൽ ബിജെപിയെ ജയിപ്പിച്ച് കൊടുത്തത് സിപിഎം സാന്നിദ്ധ്യമാണ്. രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തിൽ ബിജെപിയിലെ
ദർവേ ന്ദ്രകുമാർ തൊട്ടടുത്ത കോൺഗ്രസ്സിലെ  വിനോദ് കുമാറിനെ തോൽപ്പിച്ചത് 278 വോട്ട് നാണ്  സിപിഎം സ്ഥാനാർത്ഥി ഇവിടെ മാത്രം 2659 മതേതര വോട്ടുകളാണ് പിടിച്ചത്.

ഭൂരിപക്ഷ സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാർട്ടിക്ക് കോടികൾ കിട്ടുന്ന ഒരു ഉഗ്രൻ ഗെയ്മാ ണ് ഇവർ പയറ്റിയത്. സിപിഎം പാർട്ടി കോൺഗ്രസ്സിൽ വലിയ തർക്കങ്ങൾക്ക് ഒടുവിൽ എടുത്ത അടവ് നയം എന്തായിരുന്നു?
,,

ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ്സുമായി പോലും യോജിക്കണം ,, ഈ പാർട്ടി തത്വമാണ് പ്രകാശ് കരാട്ട് പിണറായി ഗ്രൂപ്പുകൾ അമിത് ഷാക്ക് മുന്നിൽ അടിയറ വെച്ചത് ഇതിന് സിപിഎം വലിയ വില കൊടുക്കേണ്ടി വരും
തീർച്ച

Follow Us:
Download App:
  • android
  • ios