Asianet News MalayalamAsianet News Malayalam

'2029ൽ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും'; പത്തനംതിട്ടയിൽ അനിൽ ആന്‍റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്

വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയുന്നതും തോൽവി ഉറപ്പിച്ചതിന്‍റെ ഭാഗമാണ്. അനിൽ ആന്‍റണി വിജയിച്ചിരിക്കുന്നു എന്ന് ഉറപ്പിക്കാം. അഞ്ച് സീറ്റിൽ ബിജെപി വിജയിക്കും

BJP will rule Kerala alone in 2029 says pc george
Author
First Published Apr 26, 2024, 8:21 PM IST

പത്തനംതിട്ട: ചിഹ്നമാണ് വലുതാണെന്ന് ആന്‍റോ ആന്‍റണി പറയുന്നത് തോൽവി സമ്മതിക്കുന്നതി ന് തുല്യമാണെന്ന് പി സി ജോർജ്. വോട്ടിംഗ് ദിവസം വൈകുന്നേരം വസതിയിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്‍റണിയുമായുള്ള ചർച്ചകൾക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്തഭ്രമം ബാധിച്ചതുപോലെയാണ് ആന്‍റോ സംസാരിക്കുന്നത്. ആരോപണം മാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളത്.

വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയുന്നതും തോൽവി ഉറപ്പിച്ചതിന്‍റെ ഭാഗമാണ്. അനിൽ ആന്‍റണി വിജയിച്ചിരിക്കുന്നു എന്ന് ഉറപ്പിക്കാം. അഞ്ച് സീറ്റിൽ ബിജെപി വിജയിക്കും. 20 മണ്ഡലത്തിലും ഒരു ലക്ഷത്തിൽ കൂടുതൽ വോട്ട് ലഭിക്കും. 70 ശതമാനം എൽഡിഎഫിന്‍റെയും ബാക്കി യുഡിഎഫിന്‍റേതുമാണ്. വലിയ മുന്നേറ്റമാണ് ബിജെപിക്ക് കേരളത്തിലുണ്ടാവുക. 2029ൽ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കുമെന്നും പി സി ജോർജ് പറഞ്ഞു.

ദേശീയ തെരഞ്ഞെടുപ്പിൽ 500ലധികം മണ്ഡലങ്ങളിൽ ഒരിടത്തും ഇല്ലാത്ത പരാ തിയാണ് ആന്‍റോ ആന്‍റണിക്ക് എന്നാണ് പത്തനംതിട്ട മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്‍റണി പറഞ്ഞത്. ചിഹ്നം വലുതാണെന്ന പരാതി ആദ്യമായാണ് കേൾക്കുന്നത്. അദ്ദേഹം പരാജയം സമ്മതിച്ചുകഴിഞ്ഞു. ഇന്ത്യ മുന്നണിയിൽപ്പെട്ടവർ രണ്ട് തെരഞ്ഞെടുപ്പുകളിൽ മോദിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടപ്പായില്ല. കേരളത്തിൽ ഓരോ മണ്ഡലത്തിലും ഇതിന്‍റെ പ്രതിഫലനമുണ്ട്. ജനങ്ങൾ എല്ലാം മനസിലാക്കുന്നുണ്ട്. ബിജെപിക്ക് 370-ലധികം സീറ്റുകൾ ലഭിക്കുമെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു. 

കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗിൽ വലിയ മാറ്റങ്ങൾ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

Follow Us:
Download App:
  • android
  • ios