Asianet News MalayalamAsianet News Malayalam

ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്, തീരുമാനമായി

രണ്ട് മന്ത്രി സ്ഥാനമാണ് മുന്നണിയിൽ പാർട്ടി ആവശ്യപ്പെട്ടത്. ഇടത് മുന്നണി കെട്ടുറപ്പാണ് പ്രധാന്യം. അതിനാൽ  മുന്നണി തീരുമാനം സ്വീകരിക്കുന്നുവെന്ന് ജോസ് കെ മാണി

one minister and chief whip post for kerala congress
Author
Thiruvananthapuram, First Published May 17, 2021, 12:37 PM IST

തിരുവനന്തപുരം: രണ്ടാം ഇടത് മുന്നണി സർക്കാരിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ട് ക്യാബിനറ്റ് പദവികൾ നൽകാൻ തീരുമാനം. ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയുമാണ് കേരളാ കോൺഗ്രസിന് ലഭിച്ചതെന്ന് ജോസ് കെ മാണി ഇടത് മുന്നണിയോഗത്തിന് ശേഷം വ്യക്തമാക്കി. രണ്ട് മന്ത്രി സ്ഥാനമാണ് മുന്നണിയിൽ പാർട്ടി ആവശ്യപ്പെട്ടത്. ഇടത് മുന്നണി കെട്ടുറപ്പാണ് പ്രധാന്യം. അതിനാൽ  ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും എന്ന മുന്നണി തീരുമാനം സ്വീകരിക്കുകയാണ്.

കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങൾ; ഇടതുമുന്നണി യോഗത്തിൽ കേക്ക് മുറിച്ച് മുഖ്യമന്ത്രി

അഞ്ച് ഘടക കക്ഷികൾക്ക് ഓരോ എംഎൽഎമാർ വീതമുള്ള മുന്നണിയിൽ പരിമിധികളുണ്ടെന്നും അതിനാൽ വിശാല സമീപനമാണ് ഇടത് മുന്നണി എടുത്തതെന്നും ജോസ് കെ മാണി വ്യക്തമാക്കി.മന്ത്രിയും ചീഫ് വിപ്പും ആരാകുമെന്ന്  ഉടൻ തീരുമാനിക്കുമെന്നും വകുപ്പ്, മുഖ്യമന്ത്രിയുടെ തീരുമാനമാണെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് വിശദീകരിച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios