Asianet News MalayalamAsianet News Malayalam

തീവ്രവാദം ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമെന്ന് ബിജെപി നേതാവ്

മാലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രഗ്യാസിങ് ഠാക്കൂറാണ് ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥി

terrorism is symbol of sacrifice, austerity -BJP leader
Author
Bhopal, First Published Apr 25, 2019, 12:08 PM IST

ഭോപ്പാല്‍: തീവ്രവാദം ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും രക്തസാക്ഷിത്വത്തിന്‍റെയും പ്രതീകമാണെന്ന് മധ്യപ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിങ്. ഭോപ്പാലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് എവിടെ തെരഞ്ഞെടുപ്പ് ഉണ്ടായാലും ദ്വിഗ് വിജയ് സിങ്ങും കോണ്‍ഗ്രസ് നേതാക്കളും ക്ഷേത്രങ്ങളില്‍ കുമ്പിടാനെത്തുമെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍, പ്രസംഗം വിവാദമായതിന് ശേഷം വിശദീകരണവുമായി രാകേഷ് സിങ് രംഗത്തുവന്നു. നാക്കുപിഴയായിരുന്നുവെന്നും കാവിയണിയുന്നവര്‍ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമാണെന്നുമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

മാലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രഗ്യാസിങ് ഠാക്കൂറാണ് ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥി. ഭീകരാക്രമണ കേസില്‍ പ്രതിയായ പ്രഗ്യാസിങ്ങിനെ മത്സരിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നെങ്കിലും അമിത്ഷായും മോദിയുമടക്കമുള്ള നേതാക്കള്‍ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios