Asianet News MalayalamAsianet News Malayalam

സംഘടനയെ എതിര്‍ത്തവരെ പരാജയപ്പെടുത്തുമെന്ന് കാന്തപുരം

kanthapuram reveals election stand
Author
First Published May 13, 2016, 1:43 AM IST

കോഴിക്കോട്: അഞ്ച് വര്‍ഷം സംഘടനയെ എതിര്‍ത്തവരെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ കാപട്യം പൊതുസമൂഹം നന്നായി മനസിലാക്കിയിട്ടുണ്ടെന്നും കാന്തപുരം വിമര്‍ശിച്ചു. എ പി സുന്നി വിഭാഗം തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ പിന്തുണക്കുമെന്ന സൂചനകള്‍ക്കിടെയാണ് കാന്തപുരം നിലപാട് ഒന്നുകൂടി വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പിന് കേവലം ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് എ പി സുന്നി വിഭാഗം നിലപാട് കൂടുതല്‍ വ്യക്തമാക്കിയത്. എ പി സുന്നികളെ എതിര്‍ക്കുന്നരെ ജനാധിപത്യപരമായി നേരിടുമെന്ന് കാന്തപുരം പറഞ്ഞു. രാഷ്ട്രീയമില്ലെന്ന രാഷ്ട്രീയമാണ് എ പി സുന്നികളുടേതെന്നും കാന്തപുരം വ്യക്തമാക്കി.

വോട്ട് ചെയ്യരുതെന്ന് മുന്‍പ് ആഹ്വാനം ചെയ്ത ജമാ അത്തെ ഇസ്ലാമി ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെന്നും കാന്തപും പരിഹസിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ പിന്തുണക്കണമെന്ന് ബഹുജന സംഘടനടയായ കേരളാ മുസ്ലീം ജമാ അത്ത് വഴി കാന്തപുരം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞിരുന്നു. നോളജ് സിറ്റിയുടെ ഭൂമി വിഷയത്തിലടക്കം സര്‍ക്കാര്‍ സ്വീകരിച്ച പ്രതികൂല നിലപാടിനേയും എ പി സുന്നികള്‍ക്കെതിരെയുള്ള ലീഗ് സമീപനത്തേയും പരോക്ഷമായി വിമര്‍ശിച്ചാണ് അഞ്ച് വര്‍ഷം എതിര്‍ത്തവരെ തോല്‍പിക്കുമെന്ന് കാന്തപുരം വ്യക്തമാക്കിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios