Asianet News MalayalamAsianet News Malayalam

പികെ ജയലക്ഷ്മിയെ ചതിച്ചത് അപരയും നോട്ടയും

NOTA and fake candidate lead to loss of pk jayalakshmi
Author
First Published May 19, 2016, 8:42 AM IST

മാനന്തവാടിയില്‍ രണ്ടാം അങ്കത്തിനിറങ്ങിയ മുന്‍ മന്ത്രി പികെ ജയലക്ഷ്മി പരാജയപ്പെട്ടത് 1380 വോട്ടുകള്‍ക്കാണ്. പികെ ജയലക്ഷ്മിയുടെ അപരയായി മത്സര രംഗത്തുണ്ടായിരുന്ന ലക്ഷ്മി 1300 വോട്ടുകളാണ് നേടിയത്. ഇതിനു പുറമേ മാനന്തവാടിയില്‍ ആയിരത്തിലധികം വോട്ടുകള്‍ നോട്ടയ്ക്കും ലഭിച്ചു. ഈ രണ്ട് ഘടകങ്ങള്‍ ജയലക്ഷ്മിക്ക് തിരിച്ചടിയായപ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥി ഒആര്‍ കേളുവിന് 14ാം കേരള നിയമസഭായിലേക്ക് വഴി തെളിയുകയായിരുന്നു.

Follow Us:
Download App:
  • android
  • ios